പോട്ടെ പാവമല്ലേ..! തോ​മ​സ് ചാ​ണ്ടി 34 ല​ക്ഷം പി​ഴ​യൊ​ടു​ക്കി​യാ​ൽ മ​തി; ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യെ ത​ള്ളി സ​ർ​ക്കാ​ർ

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ന് പി​ഴ ചു​മ​ത്തി​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ള്ളി. ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ൽ നി​ന്ന് പി​ഴ​യും നി​കു​തി​യും ഈ​ടാ​ക്കു​ന്ന​ത് ത​ട​ഞ്ഞു. റി​സോ​ർ​ട്ടി​ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച 34 ല​ക്ഷം രൂ​പ നി​കു​തി ഈ​ടാ​ക്കാ​ൻ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി.

അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ റി​സോ​ർ​ട്ടി​ന് 1.17 കോ​ടി രൂ​പ​യാ​ണ് നി​കു​തി​യി​ട്ട​ത്. തു​ട​ര്‍​ന്ന് എം​എ​ൽ​എ​യു​ടെ ക​മ്പ​നി​യു​ടെ അ​പ്പീ​ലി​ൽ സ​ര്‍​ക്കാ​ര്‍ പി​ഴ​ത്തു​ക 34 ല​ക്ഷം ആ​യി വെ​ട്ടി​ക്കു​റ​ച്ചു. എ​ന്നാ​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ അ​ധി​കാ​ര​ത്തി​ലു​ള്ള കൈ​ക​ട​ത്ത​ലാ​ണെ​ന്നും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ നി​ല​പാ​ടെ​ടു​ത്തു.

ഇ​തോ​ടെ വി​ഷ​യ​ത്തി​ൽ തോ​മ​സ് ചാ​ണ്ടി​ക്ക് അ​നു​കൂ​ല​മാ​യി വീ​ണ്ടും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ തീ​രു​മാ​നം അ​സാ​ധു​വാ​ക്കി​യ ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്താ​യി. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച പി​ഴ​യി​ടാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Related posts