വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​നു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം; ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലി​സ്

വൈ​ക്കം: വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​നു സ​മീ​പം ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ഏ​ക​ദേ​ശം 45 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ അം​ബി​കാ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി​യ​ത്.

ചു​വ​പ്പ്, വെ​ള്ള, ബ്രൗ​ണ്‍ ക​ള​റോ​ടു​കൂ​ടി​യ ചെ​ക്കി​ന്‍റെ ഷ​ർ​ട്ടും ക​റു​പ്പ് നി​റ​മു​ള്ള ജീ​ൻ​സു​മാ​ണ് വേ​ഷം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30ന് ​ബ​ണ്ടി​നു സ​മീ​പ​ത്ത് ചൂ​ണ്ട ഇ​ടാ​ൻ എ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

വി​വ​ര​മ​റി​ഞ്ഞ് ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ​നി​ന്ന് ഏ​താ​നും പേ​ർ എ​ത്തി​യെ​ങ്കി​ലും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​യാ​ളു​ടെ മൃ​ത​ദേ​ഹ​മ​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് മ​ട​ങ്ങി. മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.

ത​ണ്ണി​ർമു​ക്കം ബ​ണ്ടി​ന്‍റെ പ​രി​സ​ര​ത്ത് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി ചൂണ്ട​യി​ടു​ന്ന​ത് നി​ര​വ​ധി പേ​രാ​ണ്. ചൂ​ണ്ട​യി​ടാ​ൻ എ​ത്തി​യ​വ​രാ​രെ​ങ്കി​ലും അ​പ​ക​ട​പ്പെ​ട്ട​താ​ണോ​യെ​ന്നും പോ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

മൂ​ന്നു ദി​വ​സം മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചു ബ​ന്ധ​പ്പെ​ട്ട​വ​രാ​രും എ​ത്തി​യി​ല്ലെ​ങ്കി​ൽ കോ​വി​ഡ് ടെ​സ്റ്റു ന​ട​ത്തി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത് മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യു​മെ​ന്ന് വൈ​ക്കം പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment