അലന്‍സിയറെ ഉമ്മ വയക്കുന്ന രംഗം എന്റെ ആവശ്യപ്രകാരം ! നീനക്കുറുപ്പിന്റെ വെളിപ്പെടുത്തല്‍…

മലയാളികളുടെ ഇഷ്ടനടിമാരിലൊരാളാണ് നീനക്കുറുപ്പ്. 1987 മുതല്‍ സിനിമാ ലോകത്ത് സജീവമാണ് താരം. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലെ അശ്വതി എന്ന കഥാപാത്രവും, സൂപ്പര്‍ ഹിറ്റ് മലയാള സിനിമയായ പഞ്ചാബി ഹൗസില്‍ കരീഷ്മ എന്ന കഥാപാത്രവും മലയാളികളുടെ മനസ്സില്‍ ഇടംനേടിയവയാണ്.

എന്നാല്‍ ഇടയ്ക്ക് താരം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് നീന സീരിയലുകളില്‍ സജീവമാവുകയായിരുന്നു.

താരം ഈയടുത്ത് അഭിനയിച്ച പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയില്‍ നടന്ന ചില ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് പറഞ്ഞിരിക്കുന്നത്. ആ സിനിമയില്‍ നടന്‍ അലന്‍സിയരിനെ ഉമ്മ വെക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ പിന്നീടുള്ള സംഭവമാണ് താരം പറഞ്ഞുവരുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ സിനിമയില്‍ വിനയ് ഫോര്‍ട്ട്, ടിനി ടോം, സൃന്ദ, അനുമോള്‍ അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതില്‍ അലന്‍സിയര്‍നെ നീന കുറുപ്പ് ചുംബിക്കുന്ന ഒരു രംഗം ഉണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ ആ രംഗം സംവിധായകന്‍ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല.

വെറുതെ അലന്‍സിയര്‍ അവിടെ നിന്ന് എണീറ്റു പോകുന്ന ഒരു രംഗമാണ് സംവിധായകന്‍ പ്ലാന്‍ ചെയ്തിരുന്നത്. പക്ഷേ അവിടെ ഒരു ഉമ്മ വെക്കുന്ന ഒരു ഷോട്ട് കൂടി ഉണ്ടായാല്‍ എന്തെന്ന് വീണ കുറുപ്പ് സംവിധായകനോട് ചോദിക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ആ രംഗം സംവിധായകന്‍ ചേര്‍ത്ത് കൊടുത്തത്. എന്തായാലും ആ രംഗം ഹിറ്റാവുകയും ചെയ്തു.

Related posts

Leave a Comment