അന്ത്യകർമ്മങ്ങൾ ചെയ്ത് ചിതയൊരുക്കി സംസ്കരിച്ചുകഴിഞ്ഞപ്പോൾ ഡിഎൻഎ ഫലം എത്തി; അത് ദീപക്കല്ല;  ഞങ്ങളുടെ മകനെ എവിടെയെന്ന ചോദ്യവുമായി കുടുംബം

 


കോ​ഴി​ക്കോ​ട്: അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ചെ​യ്ത് ചി​ത​യൊ​രു​ക്കി സം​സ്ക​രി​ച്ച​ത് ത​ന്‍റെ മ​ക​ൻ അ​ല്ലെ​ന്ന് അ​റി​ഞ്ഞ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് മേ​പ്പ​യ്യൂ​ർ കൂ​നം​വെ​ള്ളി​ക്കാ​വി​ലെ വ​ട​ക്കേ​ട​ത്തു​ക​ണ്ടി ദീ​പ​ക്കി​ന്‍റെ വീ​ട്ടു​കാ​ർ.

ജൂ​ൺ ഏ​ഴി​നാ​ണ് മേ​പ്പ​യ്യൂ​ർ കൂ​നം​വെ​ള്ളി​ക്കാ​വി​ലെ വ​ട​ക്കേ​ട​ത്തു​ക​ണ്ടി ദീ​പ​ക്കി​നെ (36) കാ​ണാ​താ​യ​ത്. മ​ക​ൻ തി​രി​ച്ചു​വ​രു​ന്ന​തു കാ​ത്ത് നെ​ഞ്ചു​രു​കി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജൂ​ലൈ 17-ന് ​കൊ​യി​ലാ​ണ്ടി ന​ന്തി ക​ട​പ്പു​റ​ത്ത് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്.

ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ദീ​പ​ക്കി​ന്‍റെ​താ​ണെ​ന്ന അ​റി​വോ​ടെ​യാ​ണ് ജൂ​ലൈ 19-നു ​ചി​ത​യൊ​രു​ക്കി സം​സ്ക​രി​ച്ച​ത്. മ​ക​ന്‍റെ വി​യോ​ഗ​ത്തോ​ടു പൊ​രു​ത്ത​പ്പെ​ട്ട് വ​രു​മ്പോ​ഴാ​ണു ഡി​എ​ൻ​എ പ​രി​ശോ​ധ​നാഫ​ലം വ​ന്ന​തും മൃ​ത​ദേ​ഹം ആ​ളു​മാ​റി സം​സ്ക​രി​ച്ച​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തും.

ഇ​താ​ണു കു​ടും​ബ​ത്തെ വ​ല​ച്ച​ത്.അ​​​ബു​​​ദാ​​​ബി​​​യി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​റാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന ദീ​​​പ​​​ക് കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട് 2021 മാ​​​ർ​​​ച്ചി​​​ലാ​​​ണു നാ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തിയ​​​ത്.

പി​​​ന്നീ​​​ട് ഒ​​​രു തു​​​ണി​​​ക്ക​​​ട​​​യി​​​ൽ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കൊ​​​പ്പം ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​സ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി എ​​​റ​​​ണാ​​​കു​​​ള​​​ത്ത് പോ​​​കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് വീ​​​ട്ടി​​​ൽ​​നി​​​ന്നിറ​​​ങ്ങി​​​യ​​​ത്.

മു​​​മ്പൊ​​​രി​​​ക്ക​​​ല്‍ സു​​​ഹൃ​​​ത്തി​​​ന്‍റെ കൈ​​യി​​ൽ​​​നി​​​ന്നു പ​​​ണം വാ​​​ങ്ങാ​​​ൻ എ​​​ന്നു​​​പ​​​റ​​​ഞ്ഞ് പോ​​​യ ദീ​​​പ​​​ക് മൂ​​​ന്നു ദി​​​വ​​​സം ക​​​ഴി​​​ഞ്ഞാ​​​ണു വീ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്. അ​​​തു​​​പോ​​​ലെ ആ​​​യി​​​രി​​​ക്കും ഇ​​​തും എ​​​ന്നാ​​​ണു കു​​​ടും​​​ബം ക​​​രു​​​തി​​​യ​​​ത്.

വീ​​​സ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി മു​​​മ്പും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​ൾ​​പ്പെ​​​ടെ​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പോ​​​യ​​​തി​​​നാ​​​ലും തു​​​ട​​​ക്ക​​​ത്തി​​​ൽ സം​​​ശ​​​യമൊ​​​ന്നും തോ​​​ന്നി​​​യി​​​ല്ല, അ​​​തു​​​കൊ​​​ണ്ടാ​​ണു പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ വൈ​​​കി​​​യ​​​തെ​​​ന്ന് വീ​​​ട്ടു​​​കാ​​​ർ പ​​​റ​​​യു​​​ന്നു.

കാ​​​ണാ​​​താ​​​യ ദി​​​വ​​​സം ഒ​​​രു ബ​​​ന്ധു​​​വി​​​നെ വി​​​ളി​​​ച്ച​​​പ്പോ​​​ൾ ഫോ​​​ണി​​​ൽ ചാ‍​ർ​​​ജി​​​ല്ലെ​​​ന്നും ഓ​​​ഫാ​​​യി​​​പ്പോ​​​കും എ​​​ന്നും പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​താ​​​ണു ദീ​​​പ​​​ക്കി​​​ന്‍റെ ഫോ​​​ണി​​​ൽ​​നി​​​ന്നും വ​​​ന്ന അ​​​വ​​​സാ​​​ന​​​ത്തെ കോ​​​ൾ.

സു​​​ഹൃ​​​ത്തു​​​ക്ക​​​ളി​​​ൽ​​നി​​​ന്നും പ​​​ണം കി​​​ട്ടാ​​​നു​​​ണ്ടെ​​​ന്ന് ദീ​​​പ​​​ക് മറ്റ് സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ​​​ട് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദു​​​രൂ​​​ഹ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് റൂ​​​റ​​​ൽ എ​​​സ്പി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment