കാലവർഷം ചതിച്ചു..! മഴക്കാലം തുടങ്ങി യിട്ടും മഴ ശക്തിപ്രാപിക്കാത്തതുമൂലം മധ്യപ്ര ദേശുകാരുടെ കമ്പിളി വില്പന മന്ദഗതിയിൽ; മഴപെയ്യുമെന്ന പ്രതീക്ഷ‍യിൽ കച്ചവടക്കാർ

kampiliചിറ്റൂർ: മഴക്കാലം തുടങ്ങി ഒരാഴ്ചയായിട്ടും താലൂക്കിൽ വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കമ്പിളി വസ്ത്ര വില്പനയ്ക് കെത്തിയവർ കച്ചവടമില്ലാതെ വലയുന്നു. മധ്യപ്രദേശിൽനിന്നും എല്ലാവർഷവും മഴ തുടങ്ങിയാൽ കമ്പിളിവസ്ത്ര വില്പനയ്ക്ക് എത്തി രണ്ടുമാസം താമസിച്ച് കച്ചവടം നടത്തി തിരിച്ചുപോകാറുള്ളവർക്കാണ് ഈ ഗതികേട്.

ഇത്തവണ അമ്പതുപേരാണ് താലൂക്കിലേക്ക് ഇതിനായി എത്തിയിരിക്കുന്നത്. പൊള്ളാച്ചിയിൽ ഒരു ഗോഡൗൺ വാടകയ്ക്കെടുത്താണ് ഇവർ താമസിക്കുന്നത്. രാവിലെ ഇരുചക്രവാഹനങ്ങളിലും ബസുകളിലുമായി കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം, മുതലമട, പട്ടഞ്ചേരി, പെരുമാട്ടി പ്രദേശങ്ങളിൽ കച്ചവടം നടത്തി തിരിച്ചുപോകും.

കടകളിൽനിന്നുള്ളതിനേക്കാൾ വിലക്കുറവാണെന്നതിനാൽ ആവശ്യക്കാരും ഏറെയാണ്. മഴ തുടങ്ങി തണുപ്പാകുന്നതോടെയാണ് കമ്പിളി വിപണി ചൂടുപിടിക്കുന്നത്. നിലവിൽ ദൈനംദിന ചെലവുകൾക്കുപോലും പണം കണ്ടെത്താൻ കഴിയാതെ വിലകുറച്ചാണ് പലരും വില്പന നടത്തുന്നത്. കാലവർഷം ശക്‌തമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ പൊള്ളാച്ചിയിൽ

Related posts