ദീ​പി​ക മെ​ഴു​കു സു​ന്ദ​രി

ല​ണ്ട​നി​ലും ഡ​ൽ​ഹി​യി​ലും ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ മെ​ഴു​കു പ്ര​തി​മ​ക​ൾ വ​രും. മെ​ഴു​കു പ്ര​തി​മ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ജോ​ലി​ക​ൾ തു​ട​ങ്ങിക്ക​ഴി​ഞ്ഞു.​ ല​ണ്ട​നി​ലെ മാ​ഡം തു​സോ​യി​ലെ മെ​ഴു​കു പ്ര​തി​മ​ക​ളി​ൽ ഒ​ന്നാ​കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ൺ. അ​ടു​ത്ത വ​ർ​ഷം ല​ണ്ട​നി​ലെ മ്യൂ​സി​യ​ത്തി​ൽ പ്ര​തി​മ​യെ​ത്തും. ഡ​ൽ​ഹി​യി​ലും അ​ധി​കം താ​മ​സി​ക്കാ​തെ പ്ര​തി​മ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​തി​ന് വേ​ണ്ടി മ്യൂ​സി​യ അ​ധി​കൃ​ത​ർ ല​ണ്ട​നി​ൽവച്ച് ദീ​പി​ക​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. താ​ൻ മെ​ഴു​കു പ്ര​തി​മാ​യാ​കാ​ൻ പോ​കു​ന്ന കാ​ര്യം ദീ​പി​ക ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. അ​മി​താ​ഭ് ബ​ച്ച​ൻ, ഷാ​രൂഖ് ഖാ​ൻ, ക​ത്രീ​ന കൈ​ഫ്, പ്ര​ഭാ​സ്, ഐ​ശ്വ​ര്യ റാ​യി എ​ന്നി​വ​രു​ടെ പ്ര​തി​മ മ്യൂ​സി​യ​ത്തി​ലു​ണ്ട്. ഇ​വ​ർ​ക്ക് പി​ന്നാ​ലെ​യാ​ണ് ദീ​പി​ക ഇ​വി​ടെ സ്ഥാ​നം പി​ടി​ക്കു​ന്ന​ത്.

Related posts