തട്ടിയും മുട്ടിയും; ബസ് സ്റ്റാന്‍റിൽ  വിദ്യാർഥിനികളെ തട്ടിയുംമുട്ടിയും ലോട്ടറി കച്ചവടം; കള്ളക്കണ്ണന്‍റെ ലീലകൾ കൈയോടെ പൊക്കി പിങ്ക്പോലീസും

പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ​ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ല്ല കു​റ്റൂ​ർ ത​ല​യാ​ർ പ​ഴ​വൂ​ർ വീ​ട്ടി​ൽ ക​ണ്ണ​ൻ കെ. ​നാ​യ​രാ(29)​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ഓ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പി​ങ്ക് പോ​ലീസാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ലോ​ട്ട​റി ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി ഇ​യാ​ൾ കു​ട്ടി​ക​ളെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പി​ങ്ക് പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വ​നി​താ എ​സ്ഐ ജെ​സി സ്ക​റി​യ, ഡ​ബ്ല്യു​സി​പി​ഒ ജ​യ​ല​ക്ഷ്മി, ര​ശ്മി എ​ന്നി​വ​ർ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Related posts