താര വിവാഹം ഇ​റ്റ​ലി​യി​ൽ​ തന്നെ

ബോ​ളി​വു​ഡി​ലെ യു​വ​സു​ന്ദ​ര​ൻ ര​ണ്‍​വീ​ർ സിം​ഗും സൂ​പ്പ​ർ​നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ണും ത​മ്മി​ലു​ള്ള വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക ഇ​റ്റ​ലി​യി​ൽ​വ​ച്ചു ത​ന്നെ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു. ഇ​റ്റ​ലി​യി​ലെ ലേ​ക് കോ​മോ​യി​ൽ​വ​ച്ച് ന​വം​ബ​ർ 14,15 തീ​യ​തി​ക​ളി​ലാ​ണ് വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.

ഇ​രു​വ​രും ത​മ്മി​ൽ ഏ​റെ നാ​ളാ​യി ക​ടു​ത്ത പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ പ​ല അ​ഭ്യൂ​ഹ​ങ്ങ​ളും ഉ​യ​ർ​ന്നെ​ങ്കി​ലും എ​ല്ലാ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട് ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ക​ല്യാ​ണ​ക്കു​റി പോ​സ്റ്റാ​യി​ട്ട് ഇ​ട്ടി​രു​ന്നു. ഇ​റ്റ​ലി​യി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യാ​ലു​ട​ൻ മും​ബൈ​യി​ൽ വ​ച്ച് സി​നി​മ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റു​മൊ​ക്കെ​യാ​യി വ​ലി​യൊ​രു റി​സ​പ്ഷ​നാ​ണ് ഒ​രു​ക്കു​ന്ന​ത്. മും​ബൈ​യി​ൽ ഡി​സം​ബ​ർ ഒ​ന്നി​നാ​യി​രി​ക്കും റി​സ​പ്ഷ​ൻ ന​ട​ക്കു​ക.

വി​വാ​ഹ​ത്തി​ൽ തീ​രു​മാ​ന​മാ​യ​തോ​ടെ ദീ​പി​ക​യും ര​ണ്‍​വീ​റും അ​ത്യ​ധി​കം സ​ന്തോ​ഷ​ത്തി​ലാ​ണ്. ഇ​റ്റ​ലി​യി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ അ​ടു​ത്ത കു​ടും​ബ​ക്കാ​രും ഏ​റ്റ​വു​മ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​ക​യു​ള്ളൂ. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ രാം​ലീ​ല​യി​ൽ അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യ​ത്.

Related posts