ചൂടുകാലം; ധാരാളം വെള്ളം കുടിക്കാം, നിർജ്ജലീകരണം തടയാം


സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം, പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ തു​ട​ങ്ങി​യ​വ ചൂ​ടു​കാ​ല​ത്ത് വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കു​ടി​ക്കു​ന്ന​ത് ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്ത​ണം. ജ​ലന​ഷ്ടം കാ​ര​ണം നി​ര്‍​ജ്ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ട​യ്ക്ക് വെ​ള്ളം കു​ടി​ക്ക​ണം. ചൂ​ടുമൂ​ല​മു​ള്ള ചെ​റി​യ ആ​രോ​ഗ്യപ്ര​ശ്‌​ന​ങ്ങ​ള്‍ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്.

താ​പനി​യ​ന്ത്ര​ണം തക​രാ​റി​ലാ​യാൽ
അ​ന്ത​രീ​ക്ഷതാ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യശ​രീ​ര​ത്തി​ലെ താ​പനി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കും. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് കൂ​ടു​മ്പോ​ള്‍ ശ​രീ​രം കൂ​ടു​ത​ലാ​യി വി​യ​ര്‍​ക്കു​ക​യും ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് പേ​ശിവ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. നി​ര്‍​ജ​ലീ​ക​ര​ണം മൂ​ലം ശ​രീ​ര​ത്തി​ലെ ല​വ​ണാം​ശം കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ഇ​തു​മൂ​ലം ക്ഷീ​ണ​വും ത​ള​ര്‍​ച്ച​യും ബോ​ധ​ക്ഷ​യം വ​രെ​യും ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണം. ശ​രീ​ര​ത്തി​ലെ താ​പ​നി​ല അ​മി​ത​മാ​യി ഉ​യ​രു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രി​ക പ്ര​വ​ര്‍​ത്ത​നം താ​ളംതെ​റ്റാം. ചൂ​ടു​കാ​ര​ണം അ​മി​ത വി​യ​ര്‍​പ്പും ച​ര്‍​മ്മ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാം. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ മ​ര​ണം​വ​രെ സം​ഭ​വി​ച്ചേ​ക്കാം.

വെറും വയറ്റിൽ കരിക്കിൻ വെള്ളം കുടിക്കാം; ആരോഗ്യഗുണങ്ങള്‍ നിരവധി | Health,  coconut water, Latest News, News, Beauty & Style, Life Style, Food &  Cookery, Health & Fitness


ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ള്‍
* തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. യാ​ത്രാവേ​ള​യി​ല്‍ വെ​ള്ളം ക​രു​തു​ന്ന​ത് ന​ല്ല​ത്.

* ക​ട​ക​ളി​ല്‍ നി​ന്നും പാ​ത​യോ​ര​ങ്ങ​ളി​ല്‍ നി​ന്നും ജ്യൂ​സ് കു​ടി​ക്കു​ന്ന​വ​ര്‍ ഐ​സ് ശു​ദ്ധ​ജ​ല​ത്തി​ല്‍ നി​ന്നു​ണ്ടാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്തു​ക. അ​ല്ലെ​ങ്കി​ല്‍ മ​റ്റു​പ​ല രോ​ഗ​ങ്ങ​ളു​മു​ണ്ടാ​കും.

* വീ​ട്ടി​ലെ ച​ട​ങ്ങു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് ശു​ദ്ധ​ജ​ല​ത്തി​ല്‍ നി​ന്നു​ണ്ടാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്തു​ക.

* നേ​രി​ട്ടു​ള്ള വെ​യി​ലേ​ല്‍​ക്കാ​തി​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ക.

* ക​ട്ടി കു​റ​ഞ്ഞ​തും വെ​ളു​ത്ത​തോ ഇ​ളം നി​റ​ത്തി​ലു​ള്ള​തോ ആ​യ അ​യ​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.

* 11 മ​ണി മു​ത​ല്‍ 3 മ​ണി വ​രെ​യു​ള്ള സ​മ​യം നേ​രി​ട്ടു​ള്ള വെ​യി​ല്‍ ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക.

* പ്രാ​യ​മാ​യ​വ​ര്‍, ചെ​റി​യ കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, ഗു​രു​ത​ര രോ​ഗം ഉ​ള്ള​വ​ര്‍, വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

* കു​ട്ടി​ക​ളെ വെ​യി​ല​ത്ത് ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക.

* വെ​യി​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​ന്ന കാ​റി​ലും മ​റ്റും കു​ട്ടി​ക​ളെ ഇ​രു​ത്തി​യി​ട്ട് പോ​കാ​തി​രി​ക്കു​ക.

* ചൂ​ട് പു​റ​ത്തു പോ​ക​ത്ത​ക്ക രീ​തി​യി​ല്‍ വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും തു​റ​ന്നി​ടു​ക.

* ക്ഷീ​ണ​മോ സൂ​ര്യാ​ഘാ​തം ഏ​റ്റ​താ​യോ തോ​ന്നി​യാ​ല്‍ ത​ണ​ലി​ലേ​ക്ക് മാ​റി​യി​രു​ന്ന് വി​ശ്ര​മി​ക്ക​ണം.

* പ​ഴ​ങ്ങ​ളും സാ​ല​ഡു​ക​ളും ക​ഴി​ക്കു​ക.

മഴക്കാലത്ത് പഴങ്ങൾ കഴിക്കാം, രോഗത്തെ നേരിടാം | health | Healthy Food | Diet  Tips | Malayalam Health News | Manorama Online

* ധ​രി​ച്ചി​രി​ക്കു​ന്ന ക​ട്ടി കൂ​ടി​യ വ​സ്ത്ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക.

* വെ​ള്ളം ഉ​പ​യോ​ഗി​ച്ച് മു​ഖം ക​ഴു​കു​ക​യും ശ​രീ​രം ത​ണു​പ്പി​ക്കു​ക​യും വേ​ണം.

* ഫാ​ന്‍, എ​സി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ശ​രീ​രം ത​ണു​പ്പി​ക്കു​ക.

* ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം തു​ട​ങ്ങി​യ​വ ധാ​രാ​ള​മാ​യി കു​ടി​ച്ച് വി​ശ്ര​മി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ,
ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.

Related posts

Leave a Comment