എന്തൊക്കെ കാണണം!! ബൈക്ക് ഓടിക്കുന്ന ആണ്‍കുട്ടിയെ മുന്നില്‍ നിന്നു കെട്ടിപ്പിടിച്ചു ടാങ്കിന് മുകളില്‍ ഇരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, റോഡിലെ അഭ്യാസത്തിനെതിരേ വിമര്‍ശനം

ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ റോഡില്‍ വൈകിട്ട് ഏറ്റവും തിരക്കുള്ള സമയത്ത് ബൈക്ക് ഓടിക്കുന്ന ആണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു ഫ്യൂവല്‍ ടാങ്കിന് മുകളില്‍ ഇരിക്കുന്ന പെണ്‍കുട്ടി. ഇവരുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ തരംഗമായിക്കഴിഞ്ഞു.

മോട്ടര്‍ വാഹന നിയമ ലംഘനത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടി വരും എന്ന അടിക്കുറിപ്പോടെയാണ് എച്ച് ജി എസ് ധാലിവാള്‍ ഐപിഎസ് ഇത് തന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Related posts