ഇഎംഐ അടയ്‌ക്കാൻ പണമില്ല; സുഹൃത്തിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രതി പിടിയിൽ

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ തു​ട​ർ​ന്ന് സു​ഹൃ​ത്തി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ് കൊ​ല​പ്പെ​ടു​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. വീ​ട്ടു​ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​യി​രു​ന്ന ഇ​യാ​ൾ സു​ഹൃ​ത്തി​നെ തട്ടിക്കൊണ്ടു പോയി കു​ടും​ബ​ത്തോ​ട് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടു. പിന്നാലെ മ​റ്റൊ​രു സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി.

ബൈക്കിന്‍റെ ത​വ​ണ അ​ട​യ്‌​ക്കാ​ൻ പണം ഇല്ലാത്തതിനാലാണ് സ​ച്ചി​ൻ നി​തി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യത്. പി​ന്നാ​ലെ കു​ടും​ബ​ത്തി​ൽ നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ സ​ച്ചി​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മ​ക​ൾ ജനിച്ചതിന് ശേ​ഷം വീട്ട് ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ൻ സ​ച്ചി​ന് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. 2018 മു​ത​ൽ സ​ച്ചി​ന് നി​തി​നെ അ​റി​യാം. ര​ണ്ടാ​ഴ്ച മു​മ്പ് സ​ച്ചി​ൻ ത​ന്‍റെ മ​റ്റൊ​രു സു​ഹൃ​ത്താ​യ അ​രു​ണു​മാ​യി നിതിനെ തട്ടിക്കൊണ്ടു പോകാൻ പ​ദ്ധ​തി ത​യാ​റാ​ക്കി.

നി​തി​ന്‍റെ കു​ടും​ബ​ത്തി​ന് വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഒ​രു വീ​ടു​ണ്ടെ​ന്ന് ഇ​യാ​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. അ​തി​നാ​ൽ എ​ളു​പ്പ​ത്തി​ൽ  ര​ണ്ട് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​വ​ർ​ക്ക് ന​ൽ​കാ​ൻ ക‍​ഴി​യു​മെ​ന്നും സ​ച്ചി​ൻ വി​ശ്വ​സി​ച്ചു.

സെ​പ്തം​ബ​ർ 19 ന് ​അ​രു​ൺ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് സ​ച്ചി​ൻ നി​തി​നെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ മ​ദ്യം വാ​ങ്ങാ​നാ​യി ഗാ​സി​യാ​ബാ​ദി​ലേ​ക്ക് പോ​കു​ക​യും റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ഇരുന്ന് മ​ദ്യ​പി​ക്കു​ക​യും ചെ​യ്തു.

ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​രു​ണും സ​ച്ചി​നും ചേ​ർ​ന്ന് നി​തി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തിയത്. തുടർന്ന് മൃ​ത​ദേ​ഹം കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളി​. ശേഷം അ​ടു​ത്ത ദി​വ​സം തന്നെ നി​തി​ന്‍റെ സ​ഹോ​ദ​രി​യെ വി​ളി​ച്ച് സ​ഹോ​ദ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെന്നും ര​ണ്ട് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ നി​തി​ന്‍റെ കു​ടും​ബം പോ​ലീ​സി​നെ സ​മീ​പി​ച്ച​താ​യി അ​റി​ഞ്ഞ സ​ച്ചി​നും അ​രു​ണും ഡ​ൽ​ഹി വി​ടാ​ൻ തീ​രു​മാ​നി​ച്ചു.

രാ​ജ​സ്ഥാ​നി​ലെ ഗം​ഗാ ന​ഗ​റി​ൽ നി​ന്നാ​ണ് സ​ച്ചി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​രു​ണി​നായ് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഗാ​സി​യാ​ബാ​ദി​ലെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നാ​ണ് നി​തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​തെ​ന്ന് പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

 

Related posts

Leave a Comment