കാലവർഷത്തിൽ പനിച്ച് വിറച്ച് കോട്ടയം; ഡെ​ങ്കി​പ്പ​നി​യും വൈ​റ​ൽ​പ​നി​യും പടരുന്നു; നവജാത ശിശുവിലും രോഗം കണ്ടെത്തി യതായി അധികൃതർ

paniകോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ​നി​ ബാ​ധി​ച്ച് ചി​കി​ത്സ​ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി​യും വൈ​റ​ൽ​പ​നി​യും പ​ട​രു​ക​യാ​ണ്.      10 പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 15 പേ​ർ ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ല​യോ​ര​മേ​ഖ​ല​യാ​യ എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ക്കൂ​ട്ടു​ത​റ, ഈ​രാ​റ്റു​പേ​ട്ട, ഏ​ന്ത​യാ​ർ, വ​ണ്ട​ൻ​പ​താ​ൽ, കൂ​വ​പ്പ​ള്ളി, കൊ​ടു​ങ്ങൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​നി ബാ​ധി​ച്ച​വ​ർ ഏ​റെ​യും. ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ൽ മാ​ര​ക​മാ​കു​ക​യാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ന​വ​ജാ​ത​ശി​ശു​ക്ക​ളി​ൽ​വ​രെ രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വൈ​റ​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും കൂ​ടു​ന്ന​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഈ ​മാ​സം 12വ​രെ കോ​ട്ട​യം ജി​ല്ല​യി​ൽ 5398 പേ​ർ പ​നി​ക്ക് ചി​കി​ത്സ​ക്കെ​ത്തി​യ​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്.    ആ​റു​മാ​സ​ത്തി​നി​ടെ 143 പേ​ർ​ക്കും ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ഴൂ​രാ​ണ് ഈ ​മാ​സം ഏ​റ്റ​വും കൂ​ടു​ത​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട പ്ര​ദേ​ശം.

കോ​ട്ട​യം, കൂ​രോ​പ്പ​ട, എ​ലി​ക്കു​ളം, കാ​ഞ്ഞി​ര​പ്പ​ള്ളി, ചി​റ​ക്ക​ട​വ്, ഈ​രാ​റ്റു​പേ​ട്ട, മീ​ന​ച്ചി​ൽ, മൂ​ന്നി​ല​വ്, മു​ണ്ട​ക്ക​യം, ഞീ​ഴൂ​ർ, പ​ള്ളി​ക്ക​ത്തോ​ട്, പ​ന​ച്ചി​ക്കാ​ട്, ഉ​ഴ​വൂ​ർ, പാ​ന്പാ​ടി, വാ​ഴ​പ്പ​ള്ളി, മാ​ട​പ്പ​ള്ളി, മു​ള​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ൾ.     ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 14 പേ​ർ​ക്ക് എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ സ്ഥി​രീ​ക​രി​ച്ചു.

ഡെ​ങ്കി​പ്പ​നി​ക്കു കാ​ര​ണ​മാ​വു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​താ​ണു രോ​ഗം പ​ട​രാ​ൻ കാ​ര​ണം. എ​ന്നാ​ൽ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കൊ​തു​ക് നി​യ​ന്ത്ര​ണ​മാ​ർ​ഗ​ങ്ങ​ളൊ​ന്നും ഇ​ത്ത​വ​ണ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി​യു​ണ്ട്.
താ​ലൂ​ക്ക്, ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ പ​നി വാ​ർ​ഡു​ക​ൾ ക്ര​മീ​ക​രി​ക്കാ​നു​ള്ള മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യു​ടെ നി​ർ​ദേ​ശം ജി​ല്ല​യി​ലൊ​രി​ട​ത്തും പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ കൊ​തു​കു​വ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു.    സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ നി​സാ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ​ക്ക് അവ​ധി​യെ​ടു​ക്കു​ന്ന​തു നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മ​ന്ത്രി​യു​ടെ ഓ​ഫീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം, മെഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​നം തു​ട​ങ്ങു​മെ​ന്നും അ​റി​യി​ച്ചു.  പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​ൻ ഫോ​ണ്‍ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി. ഫോ​ണ്‍: 04712327876, 9946102865.

Related posts