ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; ജില്ലയിൽ ഇതുവരെ 128 പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രിച്ചു; റ​ബ​ര്‍ പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ ചി​ര​ട്ട​ക​ള്‍ ക​മി​ഴ്ത്തി വ​യ്ക്ക​ണമെന്ന് ആരോഗ്യ വകുപ്പ്

കൊ​ല്ലം: ജി​ല്ല​യി​ല്‍ അ​ഞ്ച​ല്‍, ഏ​രൂ​ര്‍, ക​ട​യ്ക്ക​ല്‍, ക​ര​വാ​ളൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​വി. ഷേ​ര്‍​ളി അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 128 പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ശു​ദ്ധ​ജ​ല​ത്തി​ല്‍ മു​ട്ടി​യി​ട്ടു വ​ള​രു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളാ​ണ് രോ​ഗം പ​ര​ത്തു​ന്ന​ത്. ക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന, ദേ​ഹ​ത്ത് ചു​വ​ന്നു തി​ണി​ര്‍​ത്ത പാ​ടു​ക​ള്‍ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ന്ന​വ​ര്‍ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ട​ണം.

വീ​ടി​നു​ള്ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. തീ​രേ​ദ​ശ​മേ​ഖ​ല​യി​ല്‍ ട്രോ​ളിം​ഗ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര​യി​ല്‍ ക​യ​റ്റി​വ​ച്ചി​രി​ക്കു​ന്ന ബോ​ട്ടു​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഫി​ഷ​റീ​സ് വ​കു​പ്പി​നും ബോ​ട്ടു​ട​മ​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

റ​ബ​ര്‍ പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ ചി​ര​ട്ട​ക​ള്‍ ക​മി​ഴ്ത്തി വ​യ്ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. കൊ​തു​കു നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​വും പ​ഞ്ചാ​യ​ത്തീ​രാ​ജ് ച​ട്ട​ങ്ങ​ളും അ​നു​സ​രി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഡി.​എം.​ഒ അ​റി​യി​ച്ചു.

Related posts