കോ​വി​ഡ് മ​ഹാ​മാ​രി ഭീ​തിക്കു പിന്നാലെ  കോഴിക്കോട്​  എ​ലി​പ്പ​നി​യും ഡ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു


കോ​ഴി​ക്കോ​ട്: കോ​വി​ഡ് മ​ഹാ​മാ​രി ഭീ​തി​ പ​ര​ത്തു​ന്ന​തി​നി​ടെ ജി​ല്ല​യി​ല്‍ ഡ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു. ഈ ​മാ​സം ജി​ല്ല​യി​ല്‍ ഡെ​ങ്കി​യെ​ന്നു സം​ശ​യി​ക്കു​ന്ന 37 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ഇ​തി​ല്‍ 13 എ​ണ്ണം മ​ണി​യൂ​ര്‍ മേ​ഖ​ല​യി​ലാ​ണ്. ര​ണ്ട് പേ​ര്‍​ക്ക് എ​ലി​പ്പ​നി​യും ര​ണ്ട് പേ​ര്‍​ക്ക് ഷി​ഗെ​ല്ല​യും സ്ഥി​രീ​ക​രി​ച്ചു. ഷി​ഗ​ല്ല സം​ശ​യി​ക്കു​ന്ന ര​ണ്ട് കേ​സു​ക​ളു​ണ്ട്.

ഒ​രാ​ള്‍​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും സ്ഥ​ിരീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം കു​റ്റ്യാ​ടി​യി​ല്‍ ഒ​രു ഡെ​ങ്കി മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഫെ​ബ്രു​വ​രി​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ര​ണ്ട് ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​മ​ര​ണ​വും ജ​നു​വ​രി​യി​ല്‍ കൊ​ടു​വ​ള്ളി​യി​ല്‍ ഒ​രു മ​ര​ണ​വും ഫെ​ബ്രു​വ​രി, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ കു​രു​വ​ട്ടൂ​രി​ലും കീ​ഴ​രി​യൂ​റും ഓ​രോ എ​ലി​പ്പ​നി മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു.

മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ മേ​ല​ടി​യി​ല്‍ ഒ​രു ഷി​ഗ​ല്ല മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment