വ​ളാ​ഞ്ചേ​രി​യി​ലെ ദേ​വി​ക​യു​ടെ മ​ര​ണം: ക്രൈംബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ലെ ദേ​വി​ക​യു​ടെ മ​ര​ണം ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പ​റ​ഞ്ഞു. മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​വി. സ​ന്തോ​ഷി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നു ദേ​വി​ക ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ടി​വി​യോ മൊ​ബൈ​ലോ ടാ​ബോ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ദേ​വി​ക മ​ന​പ്ര​യാ​സം നേ​രി​ട്ടി​രു​ന്ന​താ​യി കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ നേ​ര​ത്തെ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment