ഉറ്റവര്‍ മാത്രം സാക്ഷി! ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വൃ​ക്ഷ​ത്തൈ ചേ​ർ​ത്ത് പി​ടി​ച്ച് വ​ധൂ​വ​ര​ന്മാ​ർ…

കൊ​യി​ലാ​ണ്ടി: വ​ര​ണ​മാ​ല്യ​മേ​ന്തേ​ണ്ട കൈ​ക​ളി​ൽ പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ വൃ​ക്ഷ​ത്തൈ ചേ​ർ​ത്ത് പി​ടി​ച്ച് ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ അ​വ​ർ ന​വ ദാ​മ്പ​ത്യ​ത്തി​ന്‍റെ ന​റു​മ​ല​ർ ചൂ​ടി.

ക​തി​ർ​മ​ണ്ഡ​പ​ത്തി​ലെ ആ​ർ​ഭാ​ട​ങ്ങ​ളും ക​ല്യാ​ണ വീ​ട്ടി​ലെ ആ​ളാ​ര​വ​ങ്ങ​ളു​മി​ല്ലാ​തെ ഉ​റ്റ​വ​രെ മാ​ത്രം സാ​ക്ഷി നി​ർ​ത്തി പ്ര​കൃ​തി​യു​ടെ സ്വഛ​ത​യി​ൽ അ​വ​ർ ഇ​രു​വ​രും പ​ര​സ്പ​രം കൈ​വി​ര​ലു​ക​ൾ കോ​ർ​ത്തു.

കൊ​യി​ലാ​ണ്ടി പ​യ​റ്റു​വ​ള​പ്പി​ൽ കേ​ളോ​ത്ത് മ​നോ​ഹ​ര​ന്‍റേ​യും അ​നി​ല​യു​ടെ​യും മ​ക​ൾ അ​മ്മു​വി​ന്‍റെ​യും, മു​ചു​കു​ന്ന് പ​ഴ​യ തെ​രു​വ​ത്ത് പു​ഷ്പ​ജ​ൻ – ശാ​ര​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​ന്‍റെ​യും വി​വാ​ഹ​മാ​ണ് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പ്ര​കൃ​തി സ്നേ​ഹം വി​ളം​ബ​രം ചെ​യ്യു​ന്ന മാ​തൃ​കാ മം​ഗ​ല്യ​മാ​യ​ത്.

താ​ലി​കെ​ട്ട് ച​ട​ങ്ങി​ന് ശേ​ഷം ദ​മ്പ​തി​ക​ൾ തൊ​ട്ട​ടു​ത്തു​ള്ള കൊ​യി​ലാ​ണ്ടി കോ​ത​മം​ഗ​ലം സൗ​ത്ത് എ​ൽ​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ എ​ത്തി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട​ത് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച ബ​ന്ധു​മി​ത്രാ​ദി​ക​ൾ​ക്ക് പു​തു​മ​യാ​യി.

പു​തു ജീ​വി​ത​ത്തി​ലേ​ക്ക് വ​ല​തു​കാ​ൽ വച്ച് ക​യ​റു​മ്പോ​ഴും വ​ധു​വും വ​ര​നും കാ​ണി​ച്ച സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യെ സ്കൂ​ൾ അ​ധ്യാപ​ക​ർ അ​ഭി​ന​ന്ദി​ച്ചു.

ര​ക്ഷി​താ​ക്ക​ൾ​ക്ക് പു​റ​മെ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷീ​ബ സ​തീ​ശ​ൻ, സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക ബീ​ന, പി.​ടി.​എ.​പ്ര​സി​ഡ​ന്‍റ് വി​ജി സ​ന്തോ​ഷ് എ​ന്നി​വ​ർ മം​ഗ​ള​ക​ർ​മ്മ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി.

Related posts

Leave a Comment