ലഹരി ഉപയോഗിച്ചോ മദ്യപിച്ചോ വാഹനം ഓടിക്കുന്നവരെ നിമിഷങ്ങള്‍ക്കകം പൂട്ടും! ആല്‍കോ സ്‌കാന്‍ വാന്‍ പൊളിയാണ്…

കോ​ട്ട​യം: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തു മൂ​ലം സം​സ്ഥാ​ന​ത്തു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​നുവേ​ണ്ടി​യു​ള്ള പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന ആ​ൽ​കോ സ്കാ​ൻ വാ​ൻ എ​ത്തു​ന്നു.

പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യം ത​ന്നെ മ​ദ്യ​മോ മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ച്ചു​വോ എ​ന്നു​ള്ള പ​രി​ശോ​ധ​ന​യും ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ ഈ ​വാ​നിൽത​ന്നെ വേ​ഗ​ത്തി​ൽ പ​രി​ശോ​ധി​ക്കാ​നാ​കും.

പ​രി​ശോ​ധി​ക്കു​ന്ന ആ​ളി​ന്‍റെ സ്വ​കാ​ര്യ​ത​യ്ക്ക് ത​ട​സ​മു​ണ്ടാ​കാ​ത്ത രീ​തി​യി​ൽ ഉ​മി​നീ​രി​ൽ നി​ന്നും നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ ഉ​പ​യോ​ഗി​ച്ച ല​ഹ​രി പ​ദാ​ർ​ത്ഥ​ത്തെ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യു​വാ​നും പോ​ലീ​സി​ന് വേ​ഗ​ത്തി​ൽ മ​റ്റു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​മാ​കും.

ഉ​മി​നീ​ര് ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന രാ​ജ്യ​ത്തുത​ന്നെ ആ​ദ്യ​മാ​യാ​ണ് ഈ ​പ​ദ്ധ​തി വ​ഴി ന​ട​പ്പാ​ക്കു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പോ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഈ ​വാ​ഹ​നം എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ൽ​കാ​നാ​ണ് പ​ദ്ധ​തി.

പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ഇ​തി​നാ​യി പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ക്കും.

റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഫ്ളാ​ഗ് ഓ​ഫും ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.

Related posts

Leave a Comment