ജ്യൂ​സ് കു​ടി​ച്ച് കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ ബോ​ധം പോയി! ക​ണ്ണൂ​ർ സി​റ്റി​യി​ൽ ജ്യൂ​സി​ൽ മാ​യം ക​ല​ർ​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ക​ണ്ണൂ​ർ: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വ​തി​യെ സു​ഹൃ​ത്താ​യ യു​വ​തി വീ​ട്ടി​ൽ വി​ളി​ച്ച് കൊ​ണ്ടു​പോ​യി മാ​യം ക​ല​ർ​ത്തി​യ ജ്യൂ​സ് ന​ൽ​കി സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് വ​രു​ത്തി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി.

ക​ണ്ണൂ​ർ സി​റ്റി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​ഞ്ഞി​ര​യി​ലാ​ണ് സം​ഭ​വം. ക​ണ്ണൂ​രി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ വാ​ഹ​നം നോ​ക്കി നി​ന്ന ചാ​ല​ക്കു​ന്ന് സ്വ​ദേ​ശി​നി​യെ​യാ​ണ് യു​വ​തി​യു​ടെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​ത്.

യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ കാ​ഞ്ഞി​ര സ്വ​ദേ​ശി​നി വാ​ഹ​നം കി​ട്ടാ​ൻ താ​മ​സി​ക്കു​മെ​ന്ന് പ​റ​യു​ക​യും വീ​ട്ടി​ൽ പോ​യി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ എ​ത്തി​യ​ശേ​ഷം കു​ടി​ക്കാ​നാ​യി ജ്യൂ​സ് ന​ൽ​കി. ജ്യൂ​സ് കു​ടി​ച്ച് കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ യു​വ​തി ബോ​ധം കെ​ട്ടു​വീ​ണു.

കാ​ഞ്ഞി​ര സ്വ​ദേ​ശി​നി അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി.
പീ​ഡ​ന ശേ​ഷം യു​വ​തി​യെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് ഇ​വ​ർ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത വീ​ട്ടി​ലെ ആ​ൾ​ക്കാ​രാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

താ​ഴെ ചൊ​വ്വ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റും സു​ഹൃ​ത്തു​മാ​ണ് യു​വ​തി​യെ പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment