യു​വ​തി​യെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ട് ഭ​ര്‍​ത്താ​വി​ന്റെ കു​ടും​ബം ! ബു​ള്‍​ഡോ​സ​റു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്;​വീ​ഡി​യോ…

യു​പി​യി​ല്‍ വീ​ണ്ടും പോ​ലീ​സി​ന്റെ ബു​ള്‍​ഡോ​സ​ര്‍ പ്ര​യോ​ഗം ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ല്‍ നി​ന്ന ഇ​റ​ക്കി​വി​ട്ട യു​വ​തി​യ്ക്ക് വീ​ട്ടി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സം​ര​ക്ഷ​ണം ഒ​രു​ക്ക​ണ​മെ​ന്ന അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ബു​ള്‍​ഡോ​സ​റു​മാ​യി ബി​ജ്‌​നോ​ര്‍ പോ​ലീ​സ് എ​ത്തി​യ​ത്.

ബി​ജ്‌​നോ​ര്‍ സ്വ​ദേ​ശി​യാ​യ നൂ​ത​ന്‍ മാ​ലി​കി​ന് സു​ര​ക്ഷ ഒ​രു​ക്കാ​നാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വാ​യ റോ​ബി​ന്റെ വീ​ടി​ന് മു​ന്നി​ല്‍ ബു​ള്‍​ഡോ​സ​റു​മാ​യി നി​ല്‍​ക്കു​ന്ന യു​പി പോ​ലീ​സി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

‘വാ​തി​ല്‍ തു​റ​ക്ക​ണം. ഇ​ത് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​ണ്’ എ​ന്ന് കോ​ട​തി ഉ​ത്ത​ര​വ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടി പോ​ലീ​സ് വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം.

യു​വ​തി​യെ വീ​ട്ടി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സ​ഹാ​യി​ച്ചെ​ന്നും നി​ല​​വി​ല്‍ പ്ര​ശ്‌​ന​മൊ​ന്നും ഇ​ല്ലെ​ന്നും സി​റ്റി പോ​ലീ​സ് സൂ​പ്ര​ണ്ട് പ്ര​വീ​ണ്‍ ര​ഞ്ജ​ന്‍ സി​ങ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ന്നി​ട്ടും ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ വാ​തി​ല്‍ തു​റ​ന്നി​ല്ല. അ​തി​നാ​ലാ​ണ് ഇ​ന്ന് ബു​ള്‍​ഡോ​സ​റു​മാ​യി പോ​ലീ​സ് എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2017ല്‍ ​വി​വാ​ഹി​ത​യാ​യ യു​വ​തി​യെ, അ​ഞ്ചു​ല​ക്ഷം രൂ​പ​യും ബൊ​ലേ​റോ കാ​റും സ്ത്രീ​ധ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടു​കാ​ര്‍ ഉ​പ​ദ്ര​വി​ച്ചു തു​ട​ങ്ങി​യ​ത്.

2019ല്‍ ​വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. തു​ട​ര്‍​ന്ന് യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വ് ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ അ​നു​സ​രി​ച്ചി​ല്ല. തു​ട​ര്‍​ന്ന് യു​വ​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി നേ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment