40 സ​ഹോ​ദ​രി​മാ​രു​ടെ ചേ​ച്ചി​! ധ​ന്യ ഇ​നി സ​നു​വി​നു സ്വ​ന്തം; ബാ​ലി​കാ സ​ദ​ന​ത്തി​നും ഇ​തു ധ​ന്യ​മു​ഹൂ​ർ​ത്തം…

മാ​ന്നാ​ർ: ബു​ധ​നൂ​ർ പ​രാ​ശ​ക്തി ബാ​ലി​കാ സ​ദ​ന​ത്തി​ലെ ധ​ന്യ ഇ​നി സ​നു​വി​നു സ്വ​ന്തം.​ ഇ​ന്ന​ലെ​യാ​ണ് നൂ​റ​നാ​ട് പ​ണ​യി​ൽ കാ​വു​ള്ള വ​ട​ക്ക​തി​ൽ എ​ൻ. സ​നു​വും ധ​ന്യ​യും ത​മ്മി​ലു​ള്ള വി​വാ​ഹം പ​ക​ൽ 11 .35 നും 11 .55 ​നും മ​ധ്യേ​യു​ള്ള ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ ബു​ധ​നൂ​ർ ശ്രീ ​കു​ന്ന​ത്തൂ​ർ കു​ള​ങ്ങ​ര ദേ​വീ സ​ന്നി​ധി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചുന​ട​ന്ന​ത്.

ബു​ധ​നൂ​ർ ഗ്രാ​മ​സേ​വാ പ​രി​ഷ​ത്തി​ന്‍റെ കീ​ഴി​ൽ 13 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന പ​രാ​ശ​ക്തി ബാ​ലി​ക സ​ദ​ന​ത്തി​ലെ 40 സ​ഹോ​ദ​രി​മാ​രു​ടെ ചേ​ച്ചി​യാ​യ ധ​ന്യ സ​നു​വി​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യാ​കു​ന്പോ​ൾ ബാ​ലി​കാ സ​ദ​ന​ത്തി​നും ഇ​തു ധ​ന്യ​മു​ഹൂ​ർ​ത്തം.

നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച ജീ​വി​ത സൗ​ക​ര്യ​വും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​വും ന​ൽ​കിവ​രു​ന്ന ബാ​ലി​കാസ​ദ​ന​ത്തി​ൽ ഇ​തു നാ​ലാ​മ​ത്തെ വി​വാ​ഹ​മാ​ണ്.

നി​രാ​ലം​ബ​രാ​യ ബാ​ലി​ക​മാ​രെ ക​ണ്ടെ​ത്തി മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ൽ​കി അ​വ​രെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കി ഭാ​വി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​ക്കു​ക എ​ന്ന​താ​ണ് ബാ​ലി​കാസ​ദ​നം ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

ഇ​തി​നാ​യി എ​ന്നും സ​മൂ​ഹ​ത്തി​ൽനി​ന്നും കൈ​ത്താ​ങ്ങ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​ിറ്റി, ശി​ശു​സം​ര​ക്ഷ​ണവ​കു​പ്പ്, സാ​മൂ​ഹ്യ​നീ​തിവ​കു​പ്പ്, രാ​ഷ്്‌ട്രീയ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ തുടങ്ങിയവർ ധ​ന്യ യ്ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ആ​ശം​സ​കളും നേ​ർ​ന്നു.

ച​ട​ങ്ങി​നു ബു​ധ​നൂ​ർ ഗ്രാ​മസേ​വാ പ​രി​ഷ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ​എ.​ജി. സ​ജു, എം.​ആ​ർ. രാ​ജീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ടി.​എ. ത​ന്പി, എ​സ്. സ​നൂ​പ്, എം.​പ്ര​മോ​ദ് , എം. ​ആ​ർ. രാ​ജേ​ഷ്, സി. ​ജി. ഗോ​പ​കു​മാ​ർ, കെ. ​എ​സ്.​ ഹ​രി​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment