സിനിമകളിലൂടെ നേടിയ സ്വീകാര്യതയെക്കാളും തന്റെ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്.
ശ്രീനിവാസനെന്ന വ്യക്തിയെ ഏറ്റവും അടുത്ത് മനസിലാക്കിയാൾ ഞാനാണെന്ന് ധ്യാൻ പറഞ്ഞു. ഞാൻ മനസിലാക്കിയിടത്തോളം എന്റെ അച്ഛനെ നിങ്ങള്‍ മനസിലാക്കിക്കാണില്ല. എന്തൊക്കെ പറഞ്ഞാലും ലോകത്തില്‍ എനിക്ക് ഏറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യൻ എന്റെ അച്ഛനാണ്.
അദ്ദേഹം കഴിഞ്ഞിട്ടേയുള്ളൂ ലോകത്തില്‍ എനിക്ക് ആരും. പക്ഷെ, അച്ഛനായാലും മോനായാലും അഭിപ്രായങ്ങളില്‍ വ്യത്യാസം ഉണ്ടാകും.
അച്ഛൻ പറഞ്ഞ പല കാര്യങ്ങളിലും എനിക്ക് എതിരഭിപ്രായമുണ്ട്. അത് ഞാൻ തുറന്ന് പറഞ്ഞിട്ടുമുണ്ട്. അച്ഛനും ഇത്തരത്തില്‍ തുറന്ന പറയുന്ന ആളാണെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.