കോട്ടയം: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ച് പോലീസ്. തിരുവല്ല ചാലക്കുഴി ഭാഗത്ത് കൊച്ചുപറമ്പില്‍ വീട്ടില്‍ സതീഷ് കുമാറി (40)നെയാണ് കോട്ടയം വെസ്റ്റ് പോലീസ അറസ്റ്റ് ചെയ്തത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ തിരുവാര്‍പ്പ് സ്വദേശിനിയായ വീട്ടമ്മയുടെ കൈയില്‍നിന്നു പണം തട്ടിയെടുത്തത്.
ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി വീട്ടമ്മയുടെ കൈയിൽനിന്ന് 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്റെ മൊബൈല്‍ ഫോണിലൂടെ വ്യാജ ഉത്തരവ് വീട്ടമ്മയ്ക്കു നല്കി.
പിന്നീട് നാളുകള്‍ ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്കി.
ഇയാള്‍ സമാനരീതിയില്‍ മറ്റാരുടെയെങ്കിലും പക്കല്‍നിന്നു പണം തട്ടിയെടുത്തിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കോട്ടയം വെസ്റ്റ് സ്റ്റേഷന് എസ്എച്ച്ഒ എം. ശ്രീകുമാര്‍, എസ്ഐ മാരായ റിന്‍സ്. എം. തോമസ്, ഇബ്രാഹിംകുട്ടി, സജികുമാര്‍ സിപിഒമാരായ പി.കെ. സന്തോഷ്, കെ.എം. രാജേഷ്, സലമോന്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
ഇയാള്ക്കെതെിരേ ഹരിപ്പാട്, കീഴുവായ്പുര് എന്നീ സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.