നിത്യചെലവിനായി അനുജന്റെ വക ദിലീപിന് 200 രൂപയുടെ മണിയോര്‍ഡര്‍! തുക ചെലവഴിക്കുന്നത് കൊതുകുതിരിയ്ക്കും ഫോണ്‍വിളിയ്ക്കും; ദിലീപിന്റെ റിമാന്റ് ജീവിതം ഒതുക്കത്തില്‍

thththമാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ എന്ന ചൊല്ല് ദിലീപിന്റെ കാര്യത്തില്‍ അച്ചട്ടായിരിക്കുകയാണ്. അല്ലെങ്കില്‍ പിന്നെ 400 കോടിയുടെ ആസ്തിയുള്ള നടന്‍ ദിലീപിന് നിത്യ ചെലവിനായി 200 രൂപയുടെ മണിയോര്‍ഡറിനെ ആശ്രയിക്കേണ്ടി വരുമായിരുന്നോ. ആലുവ ജയിലിലെ നിത്യ ചെലവുകള്‍ക്കായിട്ടാണ് താരത്തിന് 200 രൂപ ആവശ്യമായി വന്നത്. പണമില്ലെങ്കില്‍ ജയിലിലെ കാര്യങ്ങള്‍ നടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ ഇന്നലെ താരത്തെ കാണാന്‍ വന്ന അനുജന്‍ അനൂപില്‍ നിന്ന് 200 രൂപ കൈപ്പറ്റി. അനൂപ് ജയിലിന് പുറത്തു പോയി പോസ്റ്റോഫീസില്‍ ജയിലിലിലെ അഡ്രസില്‍ മണിയോര്‍ഡറായിട്ടാണ് തുക അയച്ചത്.

ബന്ധുക്കളെയും വക്കീലിനേയും മറ്റും ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യാനും കൊതുകു തിരി ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക. ആഴ്ചയില്‍ മൂന്ന് തവണ വരെ ഫോണ്‍ ചെയ്യാനും തടവുപുള്ളികള്‍ക്ക് അനുമതിയുണ്ട്. പക്ഷേ മൂന്ന നമ്പറുകളിലേയ്ക്ക് മാത്രമേ വിളിയ്ക്കാന്‍ സാധിക്കുകയുള്ളു. ഈ നമ്പറുകള്‍ ജയില്‍ സൂപ്രണ്ടിന് നേരത്തെ തന്നെ നല്‍കണം. തടവുകാര്‍ക്ക് ജയിലില്‍ 800 രൂപ സര്‍ക്കാര്‍ ക്യാന്റിന്‍ അലവന്‍സ് അനുവദിക്കുന്നുണ്ട്. എന്നാല്‍ ജയിലില്‍ കഴിയുന്നവര്‍ക്കാണ് ഈ തുക ലഭിക്കുക. റിമാന്റില്‍ കഴിയുന്ന ദിലീപിന് ഇത് കിട്ടില്ല. ആരോടും ഒന്നും മിണ്ടാതെ സഹ തടവുകാരുമായി അധികം അടുക്കാതെയാണ് ദിലീപിന്റെ ജയില്‍ വാസം. ഒറ്റയ്‌ക്കൊരു സെല്ലില്‍ കിടത്തണമെന്ന ആവശ്യം തള്ളിയിരുന്നു. ആദ്യ ദിവസങ്ങളില്‍ ദിലീപിന് സന്ദര്‍ശകരുമുണ്ടായിരുന്നില്ല.

പോലീസ് കസ്റ്റഡി കഴിഞ്ഞ് എത്തിയ നടനെ ഇന്നലെ അനുജന്‍ അനൂപും രണ്ട് ബന്ധുക്കളും എത്തി. കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനിടെ ഫോണ്‍ ചെയ്യാന്‍ പണമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അനുജന്‍ അനൂപാണ് ദിലീപിന് മണിയോര്‍ഡറായി പണം അയച്ചത്. റിമാന്‍ഡ് പ്രതിയായതിനാല്‍ ജയിലില്‍ ദിലീപിന് ജോലിയില്ല. അതിനാല്‍ വരുമാനവുമില്ല. കയ്യില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ദിലീപിന് ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. അനൂപ് അയച്ച പണം ദിലീപിന് നേരിട്ട് നല്‍കില്ല. പകരം ഫോണ്‍ വിളി അടക്കമുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് അനുസരിച്ച് അക്കൗണ്ടില്‍ നിന്നും പണം കുറയും. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പണം ബാക്കിയുണ്ടെങ്കില്‍ തടവുകാരന് തിരിച്ചു നല്‍കും.  ആഴ്ചയില്‍ അഞ്ച് രൂപയ്ക്ക് ജയിലിലെ കോയിന്‍ ഫോണില്‍ നിന്നും വിളിക്കാം. പരമാവധി പതിനഞ്ച് മിനിറ്റ് ഫോണില്‍ സംസാരിക്കാം.

Related posts