ആക്രമണം നടന്ന രാത്രിയില്‍ ദിലീപിന്റെ വീടിന്റെ മുമ്പില്‍ അസ്വാഭാവിക സംഭവങ്ങള്‍! ദിലീപിന്റെ അനിയന്‍ പരിഭ്രാന്തനായി അമിതവേഗത്തില്‍ കാറില്‍ പാഞ്ഞു; അയല്‍വാസി വെളിപ്പെടുത്തിയ കാര്യങ്ങള്‍

uutrutrhകൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായതായാണ് വിവിധയിടങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴാണു പറ്റിയ സമയമെന്നു ദിലീപ് നടിയെ ആക്രമിച്ച മുഖ്യപ്രതി പള്‍സര്‍ സുനിയെ ഓര്‍മിപ്പിച്ചെന്ന നിര്‍ണായക സാക്ഷിമൊഴി അന്വേഷണ സംഘത്തിനു ലഭിച്ചതായും വിവരമുണ്ട്. ദിലീപിന്റെയും കാവ്യയുടെയും വിവാഹം കഴിഞ്ഞു നടിക്കു കാര്യമായ സിനിമകള്‍ ഒന്നും ഇല്ലാതിരിക്കുന്ന സമയമാണു പറ്റിയ സമയമായി ദിലീപ് കണക്കാക്കിയതെന്നാണു സൂചന. എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഉടനെ വേണമെന്നു സുനിക്കു നിര്‍ദേശം നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണു ഫെബ്രുവരി 17 ന് സുനി നടിയെ ആക്രമിച്ചത്. വിവാഹമെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഒരു തരത്തിലും അന്വേഷണം തനിക്കുമേല്‍ വരില്ലെന്നായിരിക്കും ദിലീപ് കരുതിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപിനെയോ സുനിയെയോ ചോദ്യം ചെയ്തതില്‍ നിന്നു മാത്രമല്ല, ഇരുവരുമായി വളരെയടുത്ത വ്യക്തി ബന്ധമുള്ള പതിനഞ്ചോളം പേരെയെങ്കിലും വിളിച്ചുവരുത്തി ചോദ്യം ചെയ്താണ് ആവശ്യമായ തെളിവുകള്‍ പോലീസ് ശേഖരിച്ചത്.

അതില്‍ പ്രശസ്തരും അല്ലാത്തവരുമായ ആളുകളുണ്ട്. അവരില്‍ നിന്നെല്ലാം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ അറസ്റ്റിലേക്കുള്ള വഴി തെളിഞ്ഞത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എറണാകുളം എം.ജി. റോഡിലെ ഹോട്ടലില്‍ നടന്ന അമ്മ ഷോയുടെ റിഹേഴ്സലിനിടെയാണു ഗൂഢാലോചനയുടെ തുടക്കമെന്ന് അന്വേഷണസംഘം പറയുന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരെ നടി അറിയിച്ച വിഷയത്തില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായിരുന്നു. നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ച് അന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു. നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയും അന്ന് ആ ഹോട്ടലില്‍ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കാമെന്നു സുനി ഉറപ്പുനല്‍കി. ഇവിടെനിന്നാണു ഗൂഢാലോചന തുടങ്ങുന്നത്. നടിയെ ഈ വിധത്തില്‍ തകര്‍ക്കാന്‍ പാകത്തിനുള്ള ചില പദ്ധതികള്‍ ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്തു. പിന്നീട് അത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയില്ല.

ശേഷം, സുനി മുകേഷിന്റെ ഡ്രൈവര്‍ ജോലിയില്‍നിന്നു മാറി. എന്നാല്‍ 2016ല്‍ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ ഇരുവരും തമ്മില്‍ കണ്ട് അന്നു പദ്ധതിയിട്ട കാര്യങ്ങളെക്കുറിച്ചു കൂടുതല്‍ ചര്‍ച്ച നടത്തിയിരുന്നു. നടിക്കെതിരായ ആക്രമണം നടന്ന രാത്രി ദിലീപിന്റെ സഹോദരന്‍ പരിഭ്രാന്തനായി അമിതവേഗത്തില്‍ ദിലീപിന്റെ വീട്ടിലേക്ക് പാഞ്ഞുപോയെന്ന് അയല്‍വാസി വെളിപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അയല്‍വാസി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. നടി ആക്രമിക്കപ്പെട്ട അന്നു രാത്രി എട്ടുമണി കഴിഞ്ഞപ്പോള്‍ ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നു പറഞ്ഞ് ആലുവ ക്ഷേത്രത്തിനു സമീപമുള്ള നടപ്പാലത്തില്‍ കയറി ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതറിഞ്ഞെത്തിയ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് ഇവര്‍ ഓടി ദിലീപിന്റെ വീടിനു മുന്നില്‍ എത്തി. ഇവിടെവച്ചും ദമ്പതിമാര്‍ തമ്മില്‍ അടിപിടികൂടി. ഈ സമയമാണു ദിലീപിന്റെ അനുജന്‍ അനൂപും മറ്റൊരാളുംകൂടി കാറില്‍ അമിതവേഗത്തില്‍ വീട്ടിലേക്കു പാഞ്ഞുപോയത്. സ്വന്തം വീടിനു മുന്നില്‍ നടന്ന സംഘര്‍ഷം ഒന്നു ശ്രദ്ധിക്കുക കൂടി ചെയ്യാതെയാണ് ഇവര്‍ കടന്നുപോയത്. സ്വന്തം വീടിന്റെ മുമ്പില്‍ അസമയത്ത് ഇത്രയും വലിയ സംഭവം നടന്നിട്ടും ഒന്നു തിരിഞ്ഞുപോലും നോക്കാതെ വെപ്രളപ്പെട്ടുള്ള അവരുടെ പോക്കില്‍ തന്നെ സംശയം തോന്നിയിരുന്നെന്നും പിന്നീട് രാവിലെ നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ സംശയം ബലപ്പെട്ടുവെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞത്.

Related posts