ജനപ്രിയനെ ജനങ്ങൾ വരവേറ്റത് കൂകി വളിച്ച്..! നടിയെ ആക്രമിച്ച കേസിൽ കോടതയിലെത്തിച്ച നടൻ ദിലീപിനെ തടിച്ചു കൂടിയ ജനക്കൂടം കൂകിവിളിച്ചാണ് വരവേറ്റത്

janakkuttamഅങ്കമാലി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിയിലേക്കു കയറിയപ്പോൾ ജനങ്ങൾ അദ്ദേഹത്തെ കൂകിവിളിച്ചു. നിരവധിപ്പേരാണ് ദിലീപിനെ കൊണ്ടുവരുന്നതറിഞ്ഞ് കോടതി വളപ്പിൽ തടിച്ചു കൂടിയത്.

ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി എട്ടുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. അതേസമയം ദിലീപിന്‍റെ ജാമ്യാപേക്ഷയിലും കോടതി ഇന്നു തീരുമാനമെടുക്കും.

Related posts