അപ്പോ പിന്നെ എങ്ങനെയാ..! അടച്ചുപൂട്ടി പരിഹരിക്കാവുന്നതല്ല മദ്യത്തിന്‍റെ ഉപയോഗമെന്ന് മന്ത്രി

barഏ​റ്റു​മാ​നൂ​ർ: മ​ദ്യ​ഷാ​പ്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടി പ​രി​ഹ​രി​ക്കാ​വു​ന്ന​ത​ല്ല മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. ഏ​റ്റു​മാ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണു മ​ദ്യ​ന​യം പ​രാ​മ​ർ​ശി​ച്ച​ത്.

സ​മൂ​ഹ​ത്തെ ല​ഹ​രി​യി​ൽ​നി​ന്നു വി​മു​ക്ത​മാ​ക്കു​ക​ത​ന്നെ വേ​ണം. എ​ന്നാ​ൽ അ​ത് മ​ദ്യ​ഷാ​പ്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തു​കൊ​ണ്ടു ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ല്ല. ജീ​വി​ത​ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്തി​ക്കൊ​ണ്ടു ല​ഹ​രി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നാ​കും. അ​തി​നു വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക​ര​ണം വേ​ണം.

ലോ​ക വ​നി​താ ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടി​ന് വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ക്കും. അ​ന്ന് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് സ്റ്റി​ക്ക​ർ പ​തി​ക്കും. കാ​ന്പ​സു​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ക്ല​ബ്ബു​ക​ൾ രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ല​ഹ​രി മാ​ഫി​യ ഉ​ന്ന​മി​ടു​ന്ന​തു കാ​ന്പ​സു​ക​ളെ​യാ​ണ്. കാ​ന്പ​സി​ൽ ആ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്ക​രു​ത്.

അ​ങ്ങ​നെ ആ​രെ​ങ്കി​ലും ചെ​യ്താ​ൽ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ത​ന്നെ അ​ക്കാ​ര്യം അ​ധ്യാ​പ​ക​രെ അ​റി​യി​ക്കു​ക​യും മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു തി​രു​ത്ത​ൽ ന​ൽ​കു​ക​യും വേ​ണം.വി​ദ്യാ​ർ​ഥി​ക​ളു​ടെ​മേ​ൽ ശി​ക്ഷ​ണ ന​ട​പ​ടി വേ​ണ്ട. എ​ന്നാ​ൽ കാ​ന്പ​സു​ക​ളി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന മാ​ഫി​യ​യെ നി​യ​മ​പ​ര​മാ​യി അ​ടി​ച്ച​മ​ർ​ത്ത​ണം​മ​ന്ത്രി പ​റ​ഞ്ഞു.

Related posts