ദിലീപിന് വീണ്ടും കുരുക്ക്; കുമരകത്തെ ഭൂമി കൈയേറ്റത്തിലും അന്വേഷണം; ഭൂമി കൈയേറ്റം തടയാൻ എത്തിയവരെ ദിലീപ് ഗുണ്ടകളെ വിട്ടു വിരട്ടിയതായി ആരോപണം

dileep-kumarakomകോട്ടയം: കുമരകത്തും നടൻ ദിലീപ് ഭൂമി കൈയേറിയതായി ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശം നൽകി. കുമരകം വില്ലേജിലെ 12-ാം ബ്ളോക്കിലെ പുറന്പോക്കു സ്ഥലം ദിലീപ് കൈയേറി മറിച്ചു വിറ്റതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഭൂമികൈയേറ്റം തടയാൻ എത്തിയവരെ ദിലീപ് ഗുണ്ടകളെ വിട്ടു വിരട്ടിയെന്നും ആരോപണമുണ്ട്.

Related posts