വിലക്കാന്‍ മാത്രമായി ഒരു സംഘടന ആവശ്യമില്ല! ചില കാര്യങ്ങളില്‍ കടുത്ത വിയോജിപ്പുണ്ട്; ‘അമ്മ’യ്‌ക്കെതിരേ തുറന്നടിച്ച് ദിലീഷ് പോത്തന്‍

gbdgfbദീലീപ് വിഷയവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ‘അമ്മ’ ദിലീപിനെ പിന്തുണച്ച് സംസാരിച്ചതും ഇരയും കുറ്റാരോപിതനും തങ്ങള്‍ക്ക് ഒരുപോലെയാണെന്ന് താര സംഘടനയായ അമ്മ പറഞ്ഞതും എതിര്‍ത്തുകൊണ്ട് കൂടുതല്‍ പേര്‍ രംഗത്ത് വരുന്നിരുന്നു. അതേസമയം ഇതെല്ലാം നടക്കുമ്പോഴും പ്രഗത്ഭരായ ചിലരുടെയൊക്കെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയായിരുന്നു മലയാള സിനിമാലോകം. അതിലൊരാളായിരുന്നു സംവിധായകന്‍ ദിലീഷ് പോത്തന്‍. അല്‍പ്പം താമസിച്ചെങ്കിലും കുറിയ്ക്കുകൊള്ളുന്ന രീതിയില്‍ തന്നെയാണ് അദ്ദേഹം പ്രതികരിച്ചത്.

വിലക്കാന്‍ മാത്രമായി സിനിമാ മേഖലയില്‍ ഒരു സംഘടന ആവശ്യമില്ലെന്നാണ് സംവിധായകന്‍ ദിലീഷ് പോത്തന്റെ പക്ഷം. മാധ്യമം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ജനാധിപത്യപരമാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘടന ആവശ്യമാണ്. മനുഷ്യരുടെ കൂട്ടായ്മ ആവശ്യമാണ്. അത് പരസ്പരം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന തരത്തിലായിരിക്കണം. വളരാന്‍ വേണ്ടി തന്നെയായിരിക്കണം. പേടിയോടെ കാണേണ്ട  ഒന്നായി അത് മാറരുത്. വിലക്കാന്‍ വേണ്ടി മാത്രമായി ഒരു സംഘടന ആവശ്യമില്ല. ഒരാളുടെ ആശയത്തെ നമുക്ക് എതിര്‍ക്കാം.

പക്ഷേ നിന്റെ ആശയത്തെ ഞാന്‍ വാഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. അത്തരം നടപടികളില്‍ കടുത്ത വിയോജിപ്പുണ്ട്- ദിലീഷ് പോത്തന്‍ പറഞ്ഞു. നടി സുരഭിയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവരെ മലയാള സിനിമ ഒന്നടങ്കം അഭിനന്ദിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തോ?  അംഗീകരിച്ചോ അഭിനന്ദിച്ചോ പത്രങ്ങളില്‍ വലിയ പരസ്യം വന്നോ എന്നതല്ല കാര്യം. അത്തരം കാര്യങ്ങള്‍ സുരഭിക്ക് പ്രോത്സാഹനം നല്‍കും എന്നത് നല്ല കാര്യമാണ്. സുരഭിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമ്പോഴും വിനായകന് സംസ്ഥാന അവാര്‍ഡ് കിട്ടുമ്പോഴും ഒരുപാട് പേര്‍ക്ക് അത് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. അംഗീകരിക്കാതിരിക്കുകയോ അഭനന്ദിക്കാതിരിക്കുകയോ ചെയ്താല്‍ ഇല്ലാതാവുന്നതല്ല കലയെന്നും ദിലീഷ് പറഞ്ഞു.

Related posts