തുറന്നത് കടലാസിൽമാത്രം..! പ​ടി​ഞ്ഞാ​റെ​കോ​ട്ട-​പൂ​ങ്കു​ന്നം റോ​ഡ് തു​റ​ന്നു കൊ​ടു​ത്ത​താ​യി പൊ​തു​മ​രാ​മ​ത്ത് ; വാഹനവുമായി എത്തി യ നാട്ടുകാർ ഞെട്ടി; ഒടുവിൽ കോൺഗ്രസു കാരെത്തി റോഡിലെ യാത്ര സുഗമമാക്കി

road-nannakal-congressതൃ​ശൂ​ർ: പ​ടി​ഞ്ഞാ​റെ​കോ​ട്ട-​പൂ​ങ്കു​ന്നം റോ​ഡ് തു​റ​ന്നു കൊ​ടു​ത്ത​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​ഴി പോ​കാ​നാ​കി​ല്ലെ​ന്നു മാ​ത്രം. ജ​ന​ങ്ങ​ളെ വി​ഡ്ഡി​ക​ളാ​ക്കി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​ത്തി​ന് വ​ന്ന​പ്പോ​ഴാ​ണ് റോ​ഡ് തു​റ​ന്നു കൊ​ടു​ത്ത​താ​യി എ​ൻ​ജി​നി​യ​ർ പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്. ഇ​വ​രു​ടെ വാ​ക്കു​കേ​ട്ട് വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രാ​ണ് വി​ഡ്ഡി​ക​ളാ​യി വീ​ണ്ടും തി​രി​ച്ചു പോ​കേ​ണ്ടി വ​ന്ന​ത്.

ഇ​തോ​ടെ റോ​ഡ് തു​റ​പ്പി​ക്കാ​ൻ സ​മ​രം ചെ​യ്ത കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും കൗ​ണ്‍​സി​ല​ർ​മാ​രും ചേ​ർ​ന്ന് ഇ​ന്നു രാ​വി​ലെ ഇ​വി​ടെ​യെ​ത്തി മെ​റ്റ​ലും മ​ണ്ണും നി​ര​ത്തി റോ​ഡ് ത​ൽ​ക്കാ​ലം സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ലും ബ​സു​ക​ളും മ​റ്റും വ​ലി​യ വാ​ഹ​ന​ങ്ങ​ളും ഇ​നി​യും ഇ​തു​വ​ഴി പോ​കാ​റാ​യി​ട്ടി​ല്ല.

ത​ൽ​ക്കാ​ലം മെ​റ്റ​ലി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ ത​ൽ​ക്കാ​ലം മെ​റ്റ​ലി​നു മു​ക​ളി​ലൂ​ടെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കാ​മെ​ന്നു മാ​ത്രം. ക​ലു​ങ്കു നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ മാ​സ​ങ്ങ​ളാ​യി റോ​ഡ് അ​ട​ച്ചി​ടു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

Related posts