വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ത്തി​ൽ എടുത്ത തീ​രു​മാ​നം; സി​ദ്ദി​ഖ്-​ലാ​ൽ രണ്ടായതെങ്ങനെയെന്ന് സിദ്ദിഖ് പറയുന്നതിങ്ങനെ…


ഒ​രു​പാ​ട് നാ​ൾ സി​ദ്ദി​ഖ്-​ലാ​ൽ എ​ന്നു കേ​ട്ടുപ​രി​ചി​ത​മാ​യ​തി​നു ശേ​ഷം ഇ​രു​വ​രും പി​രി​ഞ്ഞ​പ്പോ​ൾ എ​ല്ലാ​വ​രും വി​ചാ​രി​ച്ച​ത് ഞ​ങ്ങ​ൾ പി​ണ​ങ്ങിപ്പിരി​ഞ്ഞു എ​ന്നാ​ണ് ക​രു​തി​യ​ത്.

എ​ന്നാ​ൽ പി​ണ​ങ്ങിപ്പിരി​ഞ്ഞ​ത​ല്ല, വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ത്തി​ൽ ര​ണ്ടു​പേ​രും കൂ​ടി ഒ​രു​മി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. അ​ങ്ങ​നെ വേ​ർ​പി​രി​ഞ്ഞ​തി​നു​ശേ​ഷം എ​ന്‍റെ സ്വ​ത​ന്ത്ര സം​വി​ധാ​ന​ത്തി​ൽ ആ​ദ്യ​മി​റ​ങ്ങി​യ ചി​ത്ര​മാ​ണ് ഹി​റ്റ്‌​ല​ർ.

ചി​ത്ര​ത്തി​ൽ പ​ക്ഷേ, ലാ​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​വി​ധാ​ന​മ​ല്ല, നി​ർ​മാ​താ​വാ​യാ​ണ് ലാ​ൽ സി​നി​മ​യി​ൽ അ​ന്ന് പ​ങ്കാ​ളി​യാ​യ​ത്.

ഞ​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി സി​നി​മ ചെ​യ്തുതു​ട​ങ്ങി​യ ശേ​ഷ​വും ക​ഥ​ക​ൾ പ​ര​സ്പ​രം ച​ർ​ച്ച ചെ​യ്യു​മാ​യി​രു​ന്നു. ഇ​പ്പോ​ഴാ​ണ് ലാ​ൽ ലാ​ലി​ന്‍റേ​താ​യ തി​ര​ക്കു​ക​ളു​മാ​യി മാ​റി​യ​ത്. -സി​ദ്ദി​ഖ്

Related posts

Leave a Comment