ക്രി​​ക്ക​​റ്റി​​ന്‍റെ എ​​ല്ലാ ഫോ​​ർ​​മാ​​റ്റി​​ൽ​​നി​​ന്നും വിരമിക്കുന്നതായി ആ​​ർ.​​പി. സിം​​ഗ്

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം ആ​​ർ.​​പി. സിം​​ഗ് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. ക്രി​​ക്ക​​റ്റി​​ന്‍റെ എ​​ല്ലാ ഫോ​​ർ​​മാ​​റ്റി​​ൽ​​നി​​ന്നും വി​​ര​​മി​​ക്കു​​ന്ന​​താ​​യി പേ​​സ് ബൗ​​ള​​ർ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. 2005 സെ​​പ്റ്റം​​ബ​​ർ നാ​​ലി​​നാ​​ണ് ആ​​ർ.​​പി. സിം​​ഗ് ഇ​​ന്ത്യ​​ക്കാ​​യി ഏ​​ക​​ദി​​ന അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്.

2011 സെ​​പ്റ്റം​​ബ​​ർ 16ന് ​​ഇം​​ഗ്ലത​​ണ്ടി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു അ​​വ​​സാ​​ന ഏ​​ക​​ദി​​നം. 58 ഏ​​ക​​ദി​​ന​​ത്തി​​ൽ​​നി​​ന്നാ​​യി 69 വി​​ക്ക​​റ്റ് വീ​​ഴ്ത്തി.2006 ജ​​നു​​വ​​രി​​യി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ് ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റം. 2011 ഓ​​ഗ​​സ്റ്റി​​ൽ ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ​​യാ​​ണ് അ​​വ​​സാ​​ന മ​​ത്സ​​രം. 14 ടെ​​സ്റ്റി​​ൽ​​നി​​ന്ന് 40 വി​​ക്ക​​റ്റു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി. 10 ട്വ​​ന്‍റി-20​​യി​​ൽ​​നി​​ന്ന് 15 വി​​ക്ക​​റ്റും നേ​​ടി.

Related posts