കഴിവുണ്ട് പക്ഷെ ഉപയോഗിക്കുന്നില്ല ! യുവതാരങ്ങള്‍ പലരും സുഹൃത്തുക്കളുടെ ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് സിദ്ധിഖ്…

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പലര്‍ക്കും സൂപ്പര്‍സ്റ്റാറുകളാകാന്‍ കഴിവുണ്ടെങ്കിലും സുഹൃത്തുക്കളുടെ ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവര്‍ ഒതുങ്ങിക്കൂടുന്നത് ദൗര്‍ഭാഗ്യകരമെന്ന് സംവിധായകന്‍ സിദ്ധിഖ്. പ്രേക്ഷകന്റെ അംഗീകാരം കിട്ടുക എന്നത് ചില്ലറ കാര്യമല്ല. എന്നാല്‍ അത് നിലനിര്‍ത്തി കൊണ്ടുപോവേണ്ടത് നടന്റെ ഉത്തരവാദിത്വമാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

‘സൂപ്പര്‍ താരങ്ങളില്‍ നിന്നും ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന പ്രത്യേക ഇമേജില്‍ നിന്നും ബ്രേക്ക് ചെയ്ത് മുന്നേറുന്നതിലാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത നടന്മാരെന്ന നിലയില്‍ ആദരിക്കപ്പെടുന്നത്. പുതിയ തലമുറയില്‍പ്പെട്ട താരങ്ങളിലും സൂപ്പര്‍ താരങ്ങളായി തിളങ്ങാന്‍ കഴിവുള്ളവരുണ്ട്. എന്നാല്‍ അവരില്‍ പലരും അവരുടെ ഫ്രണ്ട്‌സ് സര്‍ക്കിളിലുള്ള ചിത്രങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്’ സിദ്ധിഖ് പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിദ്ധിഖ് ഇക്കാര്യം പറഞ്ഞത്.

Related posts