കഴിവുണ്ട് പക്ഷെ ഉപയോഗിക്കുന്നില്ല ! യുവതാരങ്ങള്‍ പലരും സുഹൃത്തുക്കളുടെ ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് സിദ്ധിഖ്…

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പലര്‍ക്കും സൂപ്പര്‍സ്റ്റാറുകളാകാന്‍ കഴിവുണ്ടെങ്കിലും സുഹൃത്തുക്കളുടെ ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവര്‍ ഒതുങ്ങിക്കൂടുന്നത് ദൗര്‍ഭാഗ്യകരമെന്ന് സംവിധായകന്‍ സിദ്ധിഖ്. പ്രേക്ഷകന്റെ അംഗീകാരം കിട്ടുക എന്നത് ചില്ലറ കാര്യമല്ല. എന്നാല്‍ അത് നിലനിര്‍ത്തി കൊണ്ടുപോവേണ്ടത് നടന്റെ ഉത്തരവാദിത്വമാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ‘സൂപ്പര്‍ താരങ്ങളില്‍ നിന്നും ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന പ്രത്യേക ഇമേജില്‍ നിന്നും ബ്രേക്ക് ചെയ്ത് മുന്നേറുന്നതിലാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത നടന്മാരെന്ന നിലയില്‍ ആദരിക്കപ്പെടുന്നത്. പുതിയ തലമുറയില്‍പ്പെട്ട താരങ്ങളിലും സൂപ്പര്‍ താരങ്ങളായി തിളങ്ങാന്‍ കഴിവുള്ളവരുണ്ട്. എന്നാല്‍ അവരില്‍ പലരും അവരുടെ ഫ്രണ്ട്‌സ് സര്‍ക്കിളിലുള്ള ചിത്രങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്’ സിദ്ധിഖ് പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിദ്ധിഖ് ഇക്കാര്യം പറഞ്ഞത്.

Read More

സെറ്റില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് അത്ര വലിയ തെറ്റാണോ; സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കഥ പറഞ്ഞ് ഗീതു മോഹന്‍ദാസ്…

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മികച്ച സംവിധായിക എന്ന് പേരെടുക്കാന്‍ കഴിഞ്ഞ താരമാണ് ഗീതു മോഹന്‍ദാസ്. തുടക്കം നടിയായി ആയിരുന്നെങ്കിലും പിന്നീട് താരം സംവിധായക മേഖലയിലും കൈവയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ താന്‍ മിസ് ഫിറ്റായിരുന്ന സമയം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ഗീതു. ഇതേക്കുറിച്ച് ഗീതു പറയുന്നതിങ്ങനെ…വ്യക്തിത്വം രൂപപ്പെടുന്ന പ്രായത്തില്‍ ഞാന്‍ വിദേശത്താണു പഠിച്ചത്. പിന്നീട് നാട്ടില്‍ മടങ്ങി വന്നു. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ഒരു മിസ്ഫിറ്റ് ആണോയെന്നു സംശയം തോന്നിയ സമയം ഉണ്ടായിരുന്നു. ആ സമയത്തെ മറ്റ് നായികമാരെ വെച്ചു നോക്കുമ്പോള്‍ ഞാന്‍ അരഗന്റ് ആയാണ് കരുതപ്പെട്ടിരുന്നത്. സെറ്റില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ നമ്മളെ അരഗന്റ് ആയി കരുതി മാറ്റി നിര്‍ത്തിയിരുന്നു. ഗീതു മോഹന്‍ദാസ് പറയുന്നു. അക്കാലത്ത് അച്ഛന്‍ പറയുമായിരുന്നു, ‘നിന്റെ വ്യത്യസ്തതയാണ് നിന്റെ ശക്തി’യെന്ന്. പിന്നെ, ജീവിതം അതിന്റെ ഒഴുക്കില്‍ നമ്മളെ പലതും പഠിപ്പിക്കും. കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ തെളിച്ചം…

Read More

സൈറ വസിം സിനിമാ അഭിനയം നിര്‍ത്തുന്നു ! വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചുവെന്ന് ദംഗല്‍ താരം…

ബോളിവുഡ് താരം സൈറ വസിം സിനിമ അഭിനയം നിര്‍ത്തുന്നു. നിതീഷ് തിവാരി ഒരുക്കിയ ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ ഗുസ്തി താരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് സൈറ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് താരം അഞ്ച് വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നുവെന്ന് കാണിച്ചാണ് താരം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന് സൈറ പറയുന്നു. ‘ബോളിവുഡില്‍ കാലു കുത്തിയപ്പോള്‍ അതെനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തില്‍ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോളും യുവാക്കള്‍ക്ക് മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുന്നു’, സൈറ കുറിപ്പില്‍ പറയുന്നു. ‘എന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും എനിക്ക്…

Read More