ഡീ​സ​ലി​ൽ മാ​യം; എ​ണ്ണ​ക്ക​മ്പിനി 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം; ബിന്ദുജോർജിന്‍റെ  പരാതിക്ക് അടിസ്ഥാനമായ സംഭവം ഇങ്ങനെ…

മൂ​വാ​റ്റു​പു​ഴ: മാ​യം ക​ല​ർ​ന്ന ഡീ​സ​ൽ നി​റ​ച്ച​തി​നെ​തു​ട​ർ​ന്നു കാ​റി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റാ​യ​തി​നാ​ൽ കാ​റു​ട​മ​യ്ക്ക് ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റം ഉ​ത്ത​ര​വാ​യി.

മു​ട​വൂ​ർ തോ​ട്ടു​പു​റം ബി​ന്ദു ജോ​ർ​ജ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ചെ​റി​യാ​ൻ കു​ര്യാ​ക്കോ​സ് പ്ര​സി​ഡ​ന്‍റും ഷീ​ൻ ജോ​ർ​ജ് സീ​ന കു​മാ​രി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​ള്ള ഫോ​റ​ത്തി​ന്‍റെ വി​ധി. ബി​പി​സി​എ​ലി​ന്‍റെ മൂ​വാ​റ്റു​പു​ഴ​യി​ലെ ഔ​ട്ട്‌​ലെ​റ്റി​ൽ​നി​ന്നു ഡീ​സ​ൽ അ​ടി​ച്ച ഇ​വ​രു​ടെ വാ​ഹ​നം നി​ന്നു​പോ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡീ​സ​ലി​ൽ മാ​യം ക​ല​ർ​ന്നെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

എ​ൻ​ജി​ൻ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ 55,393 രൂ​പ ചെ​ല​വാ​യെ​ന്ന് ഹ​ർ​ജി​ക്കാ​രി ബോ​ധി​പ്പി​ച്ചു. ബി​ന്ദു ജോ​ർ​ജി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ഡീ​സ​ൽ സാ​ന്പി​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ​രാ​തി​ക്ക് മ​റു​പ​ടി ന​ൽ​കി​യി​ല്ല.

തു​ട​ർ​ന്ന് ഉ​പ​ഭോ​ക്തൃ​ഫോ​റ​ത്തി​ൽ​നി​ന്ന് അ​യ​ച്ച നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ൻ വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഈ ​ന​ട​പ​ടി​ക​ളി​ൽ​നി​ന്നു വി​ത​ര​ണം ചെ​യ്ത ഡീ​സ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം മോ​ശ​മാ​യി​രു​ന്നു​വെ​ന്നു ക​ന്പ​നി​ക്ക് ത​ന്നെ ബോ​ധ്യ​മാ​യെ​ന്ന് ക​ണ​ക്കാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​രി​യു​ടെ വാ​ദം ഫോ​റം ശ​രി​വ​ച്ചാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Related posts