ക്വാ​റി ഉ​ട​മ​ക​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക; ഒഴുകിയത് കോടികളുടെ കോഴ; പോ​ലീ​സ് ഉ​ന്ന​തന്‍റെ ക​സേ​ര തെ​റി​ച്ചു


ക​ണ്ണൂ​ർ: ക്വാ​റി ഉ​ട​മ​ക​ൾ ത​മ്മി​ൽ ന​ട​ന്ന കു​ടി​പ്പ​ക​യി​ലും സാ​മ്പ​ത്തി​ക തി​രി​മ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലു​മാ​യി മ​ല​ബാ​റി​ലെ ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യ​ത് കോ​ടി​ക​ളു​ടെ കോ​ഴ.

പ​ണ​മൊ​ഴു​ക്കും അ​റ​സ്റ്റു​ക​ളും ഒ​ടു​വി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നുത​ന്നെ ത​ല​വേ​ദ​ന​യാ​യി. പ​രാ​തി​ക​ൾ പ​രി​ധിവി​ട്ട് എ​ത്തി​യ​തോ​ടെ മ​ല​ബാ​റി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​സേ​രയും തെ​റി​ച്ചു.

ക്വാ​റി ഉ​ട​മ​ക​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യി​ൽ ഒ​രു ഉ​ന്ന​ത​ന് മാ​ത്രം ല​ഭി​ച്ച​ത് ഒ​രു കോ​ടി രൂ​പ​യാ​ണെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ല​ഭി​ച്ചി​ട്ടു​ള്ള റി​പ്പോ​ർ​ട്ട്.

സ​മ്പ​ന്ന​ർ ത​മ്മി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് വി​വാ​ദ അ​റ​സ്റ്റു​ക​ളാ​ണ് ന​ട​ന്ന​ത്. ര​ണ്ട് അ​റ​സ്റ്റു​ക​ൾ​ക്ക് പി​ന്നി​ലും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ചു​ക്കാ​ൻ പി​ടി​ച്ച​തെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം.

ഉ​ന്ന​ത​ർ ചു​ക്കാ​ൻ പി​ടി​ച്ച് ന​ട​ത്തി​യ അ​റ​സ്റ്റു​ക​ളി​ലെ പ്ര​തി​ക​ൾ​ക്ക് ജ​യി​ലി​ൽ ക​ഴി​യാ​തി​രി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കാ​ൻ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ൾ രാ​ഷ​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ​ക്കി​ട​യി​ലും സ​ജീ​വ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment