ശ്രീദേവിയുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു ! ബോണി കപൂര്‍ എന്തിനായിരുന്നു ഒരു സര്‍പ്രൈസ് ഡിന്നര്‍ ഒരുക്കിയത്; പലരും വിരല്‍ ചൂണ്ടുന്നത് ഈയൊരു കാര്യത്തിലേക്ക്…

അന്തരിച്ച നടി ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ശ്രീദേവിയുടെ സഹോദരി ശ്രീലത രംഗത്ത്. ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നു പറഞ്ഞ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തി.

മകളെ മുംബൈയില്‍ ആക്കിയ ശേഷം അപ്രതീക്ഷിതമായി ബോണികപൂര്‍ ദുബായിലെ ഹോട്ടലില്‍ എത്തിയതെന്തിനെന്ന ചോദ്യവും ഇതോടൊപ്പം ഉയരുകയാണ് സിനിമകളെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങളാണ് നടി ശ്രീദേവിയുടെ മരണ ശേഷവും സംഭവിക്കുന്നത്. ബോണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് ശ്രീദേവി തനിയ്ക്കൊപ്പം ദുബായില്‍ തങ്ങിയെന്നാണ് സഹോദരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

മരുമകന്റെ വിവാഹ ശേഷം മുംബയ്ക്ക് മടങ്ങിയ ബോണി കപൂര്‍ സര്‍പ്രൈസ് ഡിന്നറൊരുക്കാന്‍ ദുബായില്‍ പറന്നിറങ്ങുകയായിരുന്നു എന്നാണ് അദ്ദേഹം നല്‍കിയ മൊഴി. ബോണി ശ്രീദേവിയെ കാണാന്‍ ചെല്ലുമ്പോള്‍ സഹോദരി ശ്രീലത മുറിയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. കൂടാതെ മറ്റാരെങ്കിലും ഉണ്ടോ എന്നും സംശയമുണ്ട്. ഇത് സ്ഥിരീകരിച്ചാലേ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് വ്യക്തമാകൂ.

മാതൃകാ ദമ്പതിമാരെ പോലെയാണ് ബോണി കപൂറും ശ്രീദേവിയും പൊതുചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. ഇരുവരും തമ്മില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി അറിവില്ല. എന്നാല്‍ ശ്രീലത ഇക്കാര്യം പറയുമ്പോള്‍ പൊലീസിന് അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അത് എങ്ങനെ സംഭവിച്ചു എന്നത് അറിഞ്ഞാലേ മരണത്തിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിയൂ.

അബോധാവസ്ഥയില്‍ വീണാലും ഇത്രയും ആഴത്തില്‍ മുറിവുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം ബോധമില്ലാതെ ബാത്ത്ടബ്ബില്‍ വീണാലും മരണം സംഭവിക്കാം. വല്ലപ്പോഴും വൈന്‍ കഴിക്കുന്നതല്ലാതെ ശ്രീദേവി മദ്യപിക്കാറില്ലെന്ന് മുന്‍ എം.പി അമര്‍സിംഗ് അടക്കമുള്ള സുഹൃത്തുക്കള്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തില്‍ മദ്യത്തിന്റെ അളവുണ്ടെന്നും പറയുന്നു.

ശ്രീദേവിയും ശ്രീലതയും തമ്മില്‍ ഏറെനാള്‍ പിണക്കത്തിലായിരുന്നുവെങ്കിലും ഈ പ്രശ്‌നം പരിഹരിച്ചത് ബോണി കപൂര്‍ ഇടപെട്ടായിരുന്നു. ശ്രീലത ഇപ്പോള്‍ പറയുന്നത് ബോണിയും ശ്രീദേവിയും തമ്മില്‍ അകല്‍ച്ചയിലായിരുന്നെന്നാണ്. ഇതെല്ലാം നടിയുടെ മരണത്തെ കൂടുതല്‍ ദുരൂഹമാക്കുകയാണ്. മൃതദേഹം ഇന്നു രാത്രി ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.

 

Related posts