വര്‍ഷങ്ങള്‍ക്കു മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷിച്ച ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി എത്തി ! വികാരനിര്‍ഭരമായി ആ കൂടിക്കാഴ്ച…

വര്‍ഷങ്ങള്‍ക്കു മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്നും താന്‍ രക്ഷിച്ച കുഞ്ഞിനെ കാണാന്‍ നടനും എംപിയുമായ സുരേഷ്ഗോപി എത്തി. ജനിച്ചപ്പോള്‍ തന്നെ അമ്മ ഉപേക്ഷിച്ച ശ്രീദേവിയെയാണ് ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും സുരേഷ് ഗോപി ആലത്തൂരിലെ ജനസേവ ശിശുഭവനില്‍ എത്തിച്ചത്. സുരേഷ് ഗോപിയുടെ കാരുണ്യത്താല്‍ ജീവിതത്തിലേക്ക് കൈപിടിച്ച് നടന്ന അന്നത്തെ ആ കൊച്ചു പെണ്‍കുട്ടി ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണ്. രണ്ട് പതിറ്റാണ്ടിനുശേഷം അദ്ദേഹം വീണ്ടും ശ്രീദേവി കാണാന്‍ എത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു മുഹൂര്‍ത്തം ആണിതെന്ന് ശ്രീദേവി കരുതുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മകളെ കാണാന്‍ മധുരപലഹാരങ്ങളും ആയിട്ടാണ് അദ്ദേഹം എത്തിയത്. അത് അവള്‍ക്ക് നല്‍കിക്കൊണ്ട് അവര്‍ സന്തോഷം പങ്കിട്ടു. കണ്ടു നില്‍ക്കുന്നവരുടെ കണ്ണിന് ഈറനണിയിക്കുന്ന മുഹൂര്‍ത്തമായിരുന്നു അത്. മധുരപലഹാരങ്ങള്‍ പങ്കിട്ട് ആലത്തൂരില്‍ അവളോടൊപ്പം സമയം ചെലവഴിച്ച അതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. കണ്ടുമുട്ടല്‍…

Read More

പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം ! ട്രെയ്‌ലറില്‍ അര്‍ബാസ് ഖാനും

മലയാളത്തിലെ യുവനടി പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബോളിവുഡ് സൂപ്പര്‍ നായികയുടെ ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്. പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദത്തില്‍ ഇടം നേടിയ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങളാണ് ചിത്രത്തിന് വിവാദഛായ നല്‍കിയത്. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. അസീം അലി ഖാന്‍, അര്‍ബാസ് ഖാന്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read More

ശ്രീദേവി കൊല്ലപ്പെട്ടതോ ? നടി താമസിച്ചത് ദാവൂദിന്റെ ഹോട്ടലിലെന്ന് മുന്‍ എ.സി.പി; യു.എ.ഇയില്‍ വച്ച് മരണപ്പെട്ടാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുകയായ 240 കോടി രൂപ ലഭിക്കുകയുള്ളൂവെന്നതും സംശയത്തിനിടയാക്കുന്നു…

ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായിക ശ്രീദേവിയുടെ അവിചാരിതമായ വേര്‍പാട് ആരാധക ലക്ഷങ്ങളെ കണ്ണീരണിയിച്ചിരുന്നു. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിന് ദുബായിലെത്തിയ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. മരണത്തെച്ചൊല്ലി പല കഥകളും പരന്നിരുന്നു. പക്ഷേ ശ്രീദേവിയുടേത് വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും യാതൊരു അസ്വാഭാവികതയും ഇല്ലെന്നുമുള്ള കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്. എന്നാല്‍ ശ്രീദേവിയുടെ മരണത്തിനു പിന്നില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതേ ആരോപണവുമായി ഡല്‍ഹി പൊലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുകയാണ്. ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി മുമ്പും വേദ് ഭൂഷണ്‍ രംഗത്ത് വന്നിരുന്നു. പോലീസില്‍നിന്നു വിരമിച്ച ശേഷം സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന വേദ് ഭൂഷണ്‍…

Read More

മേക്കപ്പിട്ട് കപടജീവിതം ജീവിക്കുന്നവരേ… ഒരാളുടെ മരണത്തിലെങ്കിലും അല്‍പം മനുഷ്യത്വം കാണിക്കൂ; ശ്രീദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങളുടെ തനിനിറം തുറന്നുകാട്ടി ഡിസൈനര്‍…

ഇന്ത്യന്‍ സിനിമാപ്രേമികളെയാകെ കണ്ണീരിലാഴ്ത്തിയാണ് പ്രിയ നടി ശ്രീദേവി വിടവാങ്ങിയത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം ലോഖണ്ഡവാലയിലെ സെലിബ്രേഷന്‍സ് സ്‌പോര്ട്‌സ് ക്ലബില്‍ നടന്ന പൊതുദര്‍ശനത്തിലും വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ അനുശോചനം അറിയിക്കാനും ചടങ്ങുകളില്‍ പങ്കെടുക്കാനും എത്തുമ്പോഴും സെലിബ്രിറ്റികള്‍ക്ക് ഗ്ലാമറില്‍ തന്നെയാണ് ശ്രദ്ധ എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. പ്രശസ്ത ഡിസൈനറായ ഗൗരങ്ക് ഷായുടെ അസിസ്റ്റന്റ് ഡിസൈനര്‍ ആയ നികിത ഷാ ആണ് ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനവുമായി രംഗത്ത് വന്നത്. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കിട്ടുന്നതിനായി നിരവധി താരങ്ങള്‍ ഗൗരങ്കിനെ സമീപിച്ചിരുന്നുവെന്നാണ് നികിതയുടെ ആരോപണം. നികിതയുടെ കുറിപ്പ് ഇങ്ങനെ ‘എനിക്ക് ഭയങ്കര ദേഷ്യവും വേദനയും വെറുപ്പും തോന്നി. ശ്രീദേവിയുടെ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ പക്കലുള്ള ശേഖരത്തില്‍ നിന്ന് ഡിസൈനര്‍…

Read More

ശ്രീദേവി മരിച്ചെന്ന് എനിക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല; സൗന്ദര്യ സംരക്ഷണത്തിനായി ശസ്ത്രക്രിയകള്‍ നടത്തിയത് ആരോഗ്യം തകര്‍ത്തുവെന്ന ആരോപണങ്ങള്‍ക്ക് ശ്രീദേവിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ നല്‍കുന്ന മറുപടി ഇങ്ങനെ…

ഇന്ത്യന്‍ സിനിമയിലെ നിത്യവസന്തമായിരുന്ന ശ്രീദേവി മരിച്ചിട്ട് മൂന്നു ദിവസം പിന്നിടുകയാണ്. പ്രിയ താരത്തിന്റെ മുഖം അവസാനമായി ഒന്നു കാണാന്‍ അന്ധേരിയിലുള്ള ശ്രീദേവിയുടെ വസതിക്ക് സമീപമുള്ള സെലിബ്രേഷന്‍ സ്‌പോര്‍ട് ക്ലബിലേക്ക് സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ശ്രീദേവി യാത്രയാകുമ്പോഴും സൗന്ദര്യസംരക്ഷണത്തിനായി അവര്‍ നടത്തിയ ശസ്ത്രക്രിയകളും ചര്‍ച്ചാവിഷയമായി. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി ശ്രീദേവിയുടെ പേഴ്‌സണല്‍ മേക്കപ്പ് മാനായിരുന്ന സുഭാഷ് ഷിന്‍ഡെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.’ അവര്‍ മരിച്ചുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. മോഹിത് മര്‍വയുടെ വിവാഹത്തിനു ദുബായില്‍ അവരോടൊപ്പം ഞാനും ഉണ്ടായിരുന്നു. അവര്‍ എപ്പോഴത്തെയും പോലെ വളരെ സുന്ദരിയും സന്തോഷവതിയും ആയിരുന്നു. രണ്ട് ദിവസം മുമ്പ് ഞാന്‍ മടങ്ങിയെത്തിയിരുന്നു. ശനിയാഴ്ച രാത്രിയാണ് വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. ഞാനിപ്പോഴും അതിന്റെ ആഘാതത്തിലാണ്.”സുഭാഷ് ഷിന്‍ഡെ പറയുന്നു. ”വളരെ പോസിറ്റീവായ ആളായിരുന്നു അവര്‍.2012ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിനു ശേഷമാണ് ഞാന്‍…

Read More

ശ്രീദേവിയുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു ! ബോണി കപൂര്‍ എന്തിനായിരുന്നു ഒരു സര്‍പ്രൈസ് ഡിന്നര്‍ ഒരുക്കിയത്; പലരും വിരല്‍ ചൂണ്ടുന്നത് ഈയൊരു കാര്യത്തിലേക്ക്…

അന്തരിച്ച നടി ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ശ്രീദേവിയുടെ സഹോദരി ശ്രീലത രംഗത്ത്. ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നു പറഞ്ഞ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തി. മകളെ മുംബൈയില്‍ ആക്കിയ ശേഷം അപ്രതീക്ഷിതമായി ബോണികപൂര്‍ ദുബായിലെ ഹോട്ടലില്‍ എത്തിയതെന്തിനെന്ന ചോദ്യവും ഇതോടൊപ്പം ഉയരുകയാണ് സിനിമകളെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങളാണ് നടി ശ്രീദേവിയുടെ മരണ ശേഷവും സംഭവിക്കുന്നത്. ബോണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് ശ്രീദേവി തനിയ്ക്കൊപ്പം ദുബായില്‍ തങ്ങിയെന്നാണ് സഹോദരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. മരുമകന്റെ വിവാഹ ശേഷം മുംബയ്ക്ക് മടങ്ങിയ ബോണി കപൂര്‍ സര്‍പ്രൈസ് ഡിന്നറൊരുക്കാന്‍ ദുബായില്‍ പറന്നിറങ്ങുകയായിരുന്നു എന്നാണ് അദ്ദേഹം നല്‍കിയ മൊഴി. ബോണി ശ്രീദേവിയെ കാണാന്‍ ചെല്ലുമ്പോള്‍ സഹോദരി ശ്രീലത മുറിയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. കൂടാതെ മറ്റാരെങ്കിലും ഉണ്ടോ എന്നും സംശയമുണ്ട്. ഇത് സ്ഥിരീകരിച്ചാലേ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന്…

Read More

ബാത്ത്ടബ്ബുകള്‍ കാലനാകുമ്പോള്‍ ? ഓരോ വര്‍ഷവും ബാത്ത് ടബ്ബില്‍ കിടന്ന് മരിക്കുന്നത് ലക്ഷക്കണക്കിന് ആളുകള്‍; ബാത്ത് ടബ്ബ് ആളുകളെ മരണത്തിലേക്ക് നയിക്കുന്നതിങ്ങനെ…

മുംബൈ: ബാത്ത് ടബ്ബില്‍ വീണ് ഒരാള്‍ എങ്ങനെയാണ് മുങ്ങി മരിക്കുന്നത് ? ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായികയായിരുന്ന ശ്രീദേവിയുടെ മരണവിവരമറിഞ്ഞവരെല്ലാം സ്വയം ചോദിച്ചിട്ടുണ്ടാവുക ഈ ചോദ്യമാണ്. എന്നാല്‍ ബാത്ത്ടബ്ബില്‍ വീണുള്ള മരണങ്ങള്‍ അസാധാരണ സംഭവമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലും ജപ്പാനിലും ഒട്ടേറെ സെലിബ്രിറ്റികളുടെ ജീവനെടുത്ത ബാത്ത്ടബ്ബെന്ന വില്ലനെക്കുറിച്ച് ഇന്ത്യാക്കാര്‍ക്ക് വേണ്ടത്ര പരിചയമില്ലെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം മരണങ്ങളെ ഗാര്‍ഹിക അപകടങ്ങളുടെ കൂട്ടത്തിലാണ് സാധാരണ ഉള്‍പ്പെടുത്താറ്. മാത്രവുമല്ല പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇത്തരം അപകടങ്ങള്‍ക്ക് വിധേയമാകുന്നതെന്നും പഠനം പറയുന്നു. മാര്‍ച്ച് 2017ല്‍ പ്രസിദ്ധീകരിച്ച ജേര്‍ണല്‍ ഓഫ് ജനറല്‍ ആന്‍ഡ് ഫാമിലി മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം ജപ്പാനില്‍ ഓരോ വര്‍ഷവും കുളിമുറിയുമായി ബന്ധപ്പെട്ട 19,000ല്‍പ്പരം അപകട മരണങ്ങള്‍ സംഭവിക്കാറുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുന്നവരുടെ എണ്ണത്തില്‍ 70ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. ഇത്തരം അപകടങ്ങളില്‍ പെടുന്ന 10ല്‍ ഒമ്പത് പേരും 65…

Read More

അര്‍ജുന് ഇനി സഹോദരിമാര്‍ ഒന്നല്ല മൂന്ന് ! ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കാന്‍ അര്‍ജുനെത്തിയത് സകല പിണക്കങ്ങളെല്ലാം കഴുകിക്കളഞ്ഞ്…

ശ്രീദേവിയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്തൃസഹോദരന്‍ അനില്‍ കപൂറിന്റെ വസതിയില്‍ എത്തിയവരില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അര്‍ജുന്‍ കപൂറായിരുന്നു. അതായത് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകന്‍. ആദ്യഭാര്യ മോനയില്‍ ബോണിക്കു പിറന്ന മകനാണു ബോളിവുഡ് താരംകൂടിയായ അര്‍ജുന്‍. മോനയുമായി വിവാഹബന്ധം നിലനില്‍ക്കെയാണ് ബോണി ശ്രീദേവിയുമായി അടുത്തത്. പിന്നെ മോനയെയും മക്കളെയും ഉപേക്ഷിച്ച് ബോണി ശ്രീദേവിയ്‌ക്കൊപ്പം താമസമാക്കുകയായിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം തകര്‍ത്ത ശ്രീദേവിയോടു അര്‍ജുന്‍ അത്ര അടുപ്പം കാട്ടിയതുമില്ല. ശ്രീദേവിയുടെ മക്കള്‍ തന്റെ സഹോദരങ്ങള്‍ അല്ലയെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. എന്നാല്‍ ‘നമസ്തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അമൃത്സറിലായിരുന്ന അര്‍ജുന്‍, മരണവാര്‍ത്ത അറിഞ്ഞയുടന്‍ മുംബൈയിലെത്തുകയും അര്‍ധസഹോദരിയായ ജാന്‍വിയെ ആശ്വസിപ്പിക്കുകയുമായിരുന്നു. ശ്രീദേവിയുടെ മരണത്തോടെ എല്ലാ പിണക്കങ്ങളും അലിഞ്ഞു തീര്‍ന്നുവെന്നാണ് അര്‍ജുന്റെ പെരുമാറ്റം വ്യക്തമാക്കുന്നത്.  

Read More

മരണത്തില്‍ ദുരൂഹത അവശേഷിപ്പിച്ചു പോയവരുടെ നിരയിലേക്ക് ശ്രീദേവിയും; ആരോഗ്യമുള്ളവര്‍ ബാത്ത്ടബില്‍ മുങ്ങിമരിക്കില്ലെന്ന വാദം ശക്തമാകുന്നു; ശ്രീദേവി തനിച്ച് ദുബായ് തങ്ങിയതെന്തിന്…

ദുബായ്: ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. നടിയുടെ മരണത്തിനു പിന്നില്‍ ദാവൂദിന്റെ പേരു പോലും ആരോപിക്കപ്പെടുന്ന സാഹചര്യമാണിപ്പോള്‍. ബോളിവുഡില്‍ ആദ്യമായല്ല ഒരു ദുരൂഹമരണം സംഭവിക്കുന്നത്. ദിവ്യാഭാരതിയുടെ മരണമാണ് ബോളിവുഡില്‍ ഇനിയും ദുരൂഹമാകുന്ന മറ്റൊരു മരണം. ഭര്‍ത്താവ് സാജിദ് നദിയാവാലയുടെ വീടിന്റെ ആറാം നിലയില്‍ നിന്നു സംശയാസ്പദമായ സാഹചര്യത്തില്‍ വീണുമരിച്ചത് 1993 ജൂണ്‍ നാലിനായിരുന്നു. ഇതിന് പിന്നിലെ ദാവൂദിന്റെ പേര് ചര്‍ച്ചയായി. പക്ഷേ അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. ശ്രീദേവിയോട് നല്ല രൂപസാദൃശ്യമുണ്ടായിരുന്ന ദിവ്യാ ഭാരതി മരിക്കുമ്പോള്‍ വെറും 19 വയസുമാത്രമായിരുന്നു പ്രായം. മറ്റൊരു താരസുന്ദരിയായിരുന്ന നഫീസ ജോസഫ് വീട്ടീല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിലും പൊലീസ് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ 2004 ജൂലൈ 29നു കണ്ടെത്തുകയായിരുന്നു ഈ സുന്ദരിയെ. ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സും 1997ലെ വിശ്വസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത താരം…

Read More

മതിയാക്കൂ ഈ പോസ്റ്റുമോര്‍ട്ടം ! ഭ്രാന്ത് പിടിച്ച ചിലര്‍ അവരുടെ ഭക്ഷണക്രമത്തെയും ജീവിതരീതിയെയും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതില്‍ രസം കണ്ടെത്തുന്നു; പൊട്ടിത്തെറിച്ച് ഖുശ്ബു

  നടി ശ്രീദേവിയുടെ മരണം അമിതമായ സൗന്ദര്യസംരക്ഷണ ഉപയോഗഫലമാണെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ രൂക്ഷപ്രതികരണവുമായി ഖുശ്ബു.അവരുടെ മൃതദേഹം നാട്ടിലെത്തിയിട്ട് പോലുമില്ല. അപ്പോഴാണ് ഇവിടെ ഭ്രാന്തു പിടിച്ച ചിലര്‍ അവരുടെ ഭക്ഷണക്രമത്തെയും ജീവിത രീതികളെയും കീറി മുറിച്ചു പരിശോധിക്കുന്നത്. ഖുശ്ബു തന്റെ ട്വീറ്റില്‍ പറയുന്നു. ഖുശ്ബുവിന്റെ ട്വീറ്റില്‍ പറയുന്നിങ്ങനെ…അവരുടെ മൃതദേഹം ഇനിയും നാട്ടിലെത്തിയിട്ടില്ല..എന്നാല്‍ ഇവിടെ ഭ്രാന്ത് പിടിച്ച ചിലര്‍ അവരുടെ ഭക്ഷണക്രമത്തെയും ജീവിത രീതിയെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയാണ്. ഒന്ന് മതിയാക്കൂ..അവരുടേതായ ലക്ഷ്യങ്ങളിലൂടെ അന്തസ്സായി ജീവിതം നയിച്ച ഒരു സ്ത്രീയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഏതൊരു പുരുഷനെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ അവരുടെ പേര് പ്രശസ്തമായിക്കഴിഞ്ഞു. അത് കൊണ്ട് ദയവു ചെയ്തു വായടയ്ക്കൂ..ഖുശ്ബു പറഞ്ഞു.  

Read More