ആഘോഷത്തിന്‍റെ ബാക്കി അപകട ഭീഷണി യാകുന്നു..! ആഘോഷത്തിന് അലങ്കാരമായി ഡിവൈഡറിൽ സ്ഥാപിച്ച മനുഷ്യരൂപം വാഹനാപകടങ്ങൾക്ക് കാരണമാകുന്നു

divider-lചാ​ല​ക്കു​ടി: ആ​ഘോ​ഷ​ത്തി​നു അ​ല​ങ്കാ​ര​മാ​യി സ്ഥാ​പി​ച്ച മ​നു​ഷ്യ​രൂ​പം അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി മാ​റു​ന്നു. ജ​ന​തി​ര​ക്കേ​റി​യ സൗ​ത്ത് ജം​ഗ്ഷ​നി​ലാ​ണ് ഡി​വൈ​ഡ​റി​ൽ 15 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള മ​നു​ഷ്യ​രൂ​പം അ​ല​ങ്ക​രി​ച്ച് വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ റോ​ഡി​ന്‍റെ ര​ണ്ടു​ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റും എ​തി​രെ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത് കാ​ണാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ മ​റ​യാ​യി മാ​റി​യി​രി​ക്ക​യാ​ണ് മ​നു​ഷ്യ​രൂ​പം.

മാ​സ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് ഇ​ത് സ്ഥാ​പി​ച്ച​ത്. ആ​രാ​ണ് ഇ​ത് സ്ഥാ​പി​ച്ച​തെ​ന്നു​പോ​ലും ആ​ർ​ക്കും അ​റി​യി​ല്ല. ആ​ഘോ​ഷം ക​ഴി​ഞ്ഞി​ട്ട് ഇ​ത് മാ​റ്റാ​ൻ ആ​രും വ​ന്നി​ല്ല. ഫ്ള​ക്സ് ബോ​ർ​ഡോ മ​റ്റോ ആ​യി​രു​ന്നു​വെ​ങ്കി​ൽ ആ​രെ​ങ്കി​ലും കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, ഒ​രു ഉ​പ​കാ​ര​ത്തി​ലും കൊ​ള്ളി​ക്കാ​ൻ ക​ഴി​യാ​ത്ത ഈ രൂ​പ​ത്തെ ആ​ർ​ക്കും വേ​ണ്ട. ഇ​വി​ടെ മ​നു​ഷ്യ​രൂ​പം​മൂ​ലം അ​പ​ക​ടം പ​തി​വാ​യി മാ​റി​യ​തോ​ടെ മ​നു​ഷ്യ​രൂ​പം പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്ക​യാ​ണ്. എ​ന്താ​യാ​ലും ആ​രെ​ങ്കി​ലും ഇ​ത് മാ​റ്റി​യേ തീ​രൂ. അ​ല്ലെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി മാ​റും.

Related posts