ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം; ക്രിസ്മസ്- പുതുവത്സര ആഘോങ്ങളിൽ ഹോട്ടലുകൾ കടിഞ്ഞാണിടാനൊരുങ്ങി   സി​റ്റി പോ​ലീ​സ്


കൊ​ച്ചി: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​ജെ പാ​ര്‍​ട്ടി ന​ട​ത്തു​ന്ന ഹോ​ട്ട​ലു​ക​ള്‍​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​നാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ഒ​രു​ങ്ങു​ന്നു.

ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ന​ഗ​ര​ത്തി​ല്‍ സ്ഥി​ര​മാ​യി ഡി​ജെ പാ​ര്‍​ട്ടി ന​ട​ത്തു​ന്ന ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക പോ​ലീ​സ് ശേ​ഖ​രി​ച്ചു. അ​തോ​ടൊ​പ്പം ഡി​ജെ പാ​ര്‍​ട്ടി ന​ട​ത്തു​ന്ന ഹോ​ട്ട​ലു​ക​ള്‍​ക്ക് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

പാ​ര്‍​ട്ടി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ ല​ഹ​രി മാ​ഫി​യ പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

ഹോ​ട്ട​ലി​ല്‍​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചാ​ല്‍ ഹോ​ട്ട​ലു​ട​മ​യെ പ്ര​തി​യാ​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. പോ​ലീ​സ് ആ​ക്ടി​ലെ 67 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഹോ​ട്ട​ല്‍ ഉ​ട​മ​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക.

ന​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ കേ​സു​ക​ളി​ലും നോ​ട്ടീ​സ് ബാ​ധ​ക​മാ​കും.

Related posts

Leave a Comment