ഡി.​കെ​യു​ടെ മ​ക​ൾ​ക്കും ഇ​ഡി​യു​ടെ കു​രു​ക്ക്! ഐ​ശ്വ​ര്യ​യെ ഇ​ന്നു ചോ​ദ്യം ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ​യെ ഇ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യും.

ക​ള്ള​പ്പ​ണ​ക്കേ​സി​ൽ വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ചൊ​വ്വാ​ഴ്ച​യാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഡ​ൽ​ഹി ഖാ​ൻ മാ​ർ​ക്ക​റ്റി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​സ്ഥാ​ന​ത്ത് രാ​വി​ലെ ചോ​ദ്യം ചെ​യ്യ​ൽ ആ​രം​ഭി​ക്കും.

ശി​വ​കു​മാ​ർ രൂ​പ​വ​ത്ക​രി​ച്ച എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൽ ട്ര​സ്റ്റി​യാ​ണ് ഐ​ശ്വ​ര്യ. കോ​ടി​ക​ളു​ടെ ബി​സി​നി​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന ട്ര​സ്റ്റാ​ണി​ത്. നി​ര​വ​ധി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളും ട്ര​സ്റ്റ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഇ​ഡി വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. 2017-ൽ ​ശി​വ​കു​മാ​റും മ​ക​ൾ ഐ​ശ്വ​ര്യ​യും ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി സിം​ഗ​പ്പൂ​രി​ലേ​ക്കു ന​ട​ത്തി​യ യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ളും ഇ​ഡി ആ​രാ​യും.

ശി​വ​കു​മാ​റി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ഡി ക​സ്റ്റ​ഡി​യി​ലാ​ണ് ശി​വ​കു​മാ​ർ. 2018 സെ​പ്റ്റം​ബ​റി​ലാ​ണു ശി​വ​കു​മാ​റി​നെ​തി​രേ ഇ​ഡി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Related posts