കൊ​ല്ല​ത്തി​ന് അ​ഭി​മാ​ന​മാ​യി തൃ​ശൂ​രി​ന്‍റെ ഡോ​ക്ട​ര്‍; പ​ര​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍​ക്കി​ട​യി​ലും പ​രാ​തി​യി​ല്ലാ​തെ നിറപു ഞ്ചിരിയോടെ രോ​ഗീശു​ശ്രൂ​ഷ​ ചെയ്ത് ലിന്‍റോ ഡോക്ടർ…


തൃ​ശൂ​ര്‍: കോ​വി​ഡ് അ​തി​ന്‍റെ എ​ല്ലാ രൗ​ദ്ര​ഭാ​വ​വും കാ​ട്ടി കേ​ര​ള​ത്തെ “ക്വാ​റന്‍റൈനി’​ലാ​ക്കി​യ സ​മ​യം നി​ര്‍​ഭ​യ​മാ​യി രോ​ഗി​ക​ളെ പ​രി​ച​രി​ച്ച് ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യ ഒ​രു ഡോ​ക്ട​റു​ണ്ട് കൊല്ല ത്ത്.

പ​ര​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍​ക്കി​ട​യി​ലും പ​രാ​തി​യി​ല്ലാ​തെ നിറപു ഞ്ചിരിയോടെ രോ​ഗീശു​ശ്രൂ​ഷ​ചെയ്ത വ​ട​ക്കാ​ഞ്ചേ​രി കോ​ട്ട​പ്പു​റം പു​ത്തൂ​ര്‍​വീ​ട്ടി​ല്‍ ഡോ. ​ലി​ന്‍റോ പ​യ​സ്.

34-ാം ജ​ന്മ​ദി​നാ​ഘോ​ഷ വേളയി ലും ശൂ​ര​നാ​ട് ക​ളി​ക്ക​ത്ത​റ ജം​ഗ്ഷ​നി​ലെ ഡൊ​മ​സ്റ്റി​ക് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ പാ​വ​പ്പെ​ട്ട കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സ​ിയ്ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ഈ യുവ ഡോക്ടർ.

ഓ​ക്‌​സി​ജ​ന്‍ സി​ല​ിൻഡറോ, പ്ര​ഷ​റും ഷു​ഗ​റും പ​രി​ശോ​ധി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളോ ഒ​ന്നും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കി.

കോവിഡ് നെ​ഗ​റ്റീ​വ് ആ​കും​വ​രെ അ​വ​ര്‍​ക്കൊ​പ്പം നി​ന്നു. ന​ല്ല വാ​ക്കു​ക​ളോ​ടെ ആ​ശ്വ​സി​പ്പി​ച്ചു. ന​ല്ല കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി. രോ​ഗി​ക​ള്‍​ക്കു സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​മൊ​ക്കെ​യാ​യി.

അ​തി​രൂ​പ​ത​യി​ലെ പു​തു​രു​ത്തി ഇ​ട​വ​കാം​ഗ​മാ​യ ലി​ന്‍റോ ര​ണ്ട​ര വ​ര്‍​ഷ​മാ​യി ശൂ​ര​നാ​ട് ഡി​സി​സി​യി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ച്ചു​ വ​രി​കയാ​ണ്. കോ​വി​ഡ് ശ​മി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ടെ രോ​ഗി​ക​ള്‍ കു​റ​ഞ്ഞു.

എ​ങ്കി​ലും ഡി​സി​സി നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളും രോ​ഗ​മു​ക്ത​രാ​യ​വ​രും ക​ള​ക്ട​റെ​യും സ​ര്‍​ക്കാരിനെയും സമീ പിച്ചിട്ടുണ്ട്.

Related posts

Leave a Comment