നായകളുടെ നാഥന്‍ ! 735 നായകള്‍ക്ക് കാവലാളായി ബംഗളൂരു സ്വദേശി

imageനായകളെ പേടിച്ച് വീടിന് പുറത്തുപോലും ഇറങ്ങാന്‍ മടിക്കുന്ന മലയാളികള്‍ ഇത് കേട്ട് ഞെട്ടിയേക്കാം. കര്‍ണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരു സ്വദേശി രാകേഷ് ശുക്ല എന്ന സോഫ്റ്റവെയര്‍ എന്‍ജിനിയറുടെ ജീവിതം വളരെ വ്യത്യസ്തത നിറഞ്ഞതാണ്. സ്വന്തം വിളി തിരിച്ചറിഞ്ഞയാളാണ് രാകേഷ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

ആര്‍ക്കും വേണ്ടാതെ തെരുവില്‍ അലഞ്ഞ്തിരിഞ്ഞ് നടക്കുന്ന നായകളെ ഏറ്റെടുത്ത് സംരക്ഷിക്കുകയാണ് രാകേഷ്. ഒന്നും രണ്ടും നായകളല്ല 735 നായകളാണ് ഇത്തരത്തില്‍ രാകേഷിന്റെ സംരക്ഷണത്തിലുള്ളത്.

മൂന്നര ഏക്കര്‍ സ്ഥലമാണ് രാകേഷ് തന്റെ നായകള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. രാകേഷിനെ കണ്ടാല്‍ ഉടന്‍ നായകള്‍ സ്‌നേഹ പ്രകടനവുമായി അടുത്തുകൂടും. രാകേഷിന്റെ വക തലോടലും പ്രതികരണവും കിട്ടിയാല്‍ മാത്രമെ അവ തിരിച്ചുപോകൂ.

മുന്തിയ ഇനം നായകള്‍ തുടങ്ങി വെറും തെരുവ് നായകള്‍ വരെയുണ്ട് രാകേഷിന്റെ സംരക്ഷണയില്‍. വയസായി എന്ന കാരണത്താല്‍ ഉടമസ്ഥനാല്‍  ഉപേക്ഷിക്കപ്പെട്ടവയും തെരുവുകളില്‍ അലഞ്ഞിരുന്നവയും എല്ലാമുണ്ട് രാകേഷിന്റെ പക്കല്‍.

പരിചയക്കാരുടെയിടയില്‍ ഡോഗ് ഫാദര്‍ എന്നറിയപ്പെടുന്ന രാകേഷ് തന്റെ കുട്ടികളായാണ് നായകളെ കാണുന്നത്. അവയാകട്ടെ രാകേഷിനെ പിതാവായും.
പ്രത്യക ഫാം നിര്‍മ്മിച്ച് അതിലാണ് നായകളെ രാകേഷ് സംരക്ഷിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് സോഫ്റ്റ്‌വെയര്‍ കമ്പനി തുടങ്ങിയ രാകേഷ് ആഴ്ചയില്‍ മൂന്നും നാലും ദിവസം ഫാമില്‍ നായകളോടൊത്ത് ചെലവഴിക്കും.

_92950778_bbc-vsd-49

ആഴ്ചകളുടെ ഇടവേളകളില്‍ രാകേഷിന് പുതിയ അതിഥികളെ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇന്നത് 735 ല്‍ എത്തി നില്‍ക്കുന്നു. ഒരിക്കല്‍ അവിചാരിതമായി 45 ദിവസം പ്രായമായ ഗോള്‍ഡന്‍ റിട്രീവര്‍ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതോടെയാണ് രാകേഷ് തന്റെ ജീവിത ലക്ഷ്യം തിരിച്ചറിഞ്ഞത്.

_92950778_bbc-vsd-49

നായകള്‍ക്കാവശ്യമായ എല്ലാ സംരക്ഷണവും രാകേഷ് തന്റെ ഫാമില്‍ ഒരുക്കിയിട്ടുണ്ട്. ഒരു മൃഗഡോക്ടര്‍ അടക്കം പത്ത് ജീവനക്കാരാണ് ഫാമില്‍ ഉള്ളത്. നായകളെ കുളിപ്പിക്കുക, ഭക്ഷണം നല്‍കുക, ആവശ്യമെങ്കില്‍ മരുന്നു നല്‍കുക എന്നിവയൊക്കെയാണ് ജീവനക്കാരുടെ പ്രധാന ചുമതലകള്‍. 200 കിലോ ഗ്രാം കോഴിയിറച്ചിയും 200 കിലോഗ്രാമിന്റെ അരിയുമാണ് നായകള്‍ക്ക് ദിവസേന നല്‍കുന്നത്. ഇവിടുത്തെ ദിവസേനയുള്ള ചിലവ് 50000 രൂപയോളമാണ്. ഇതില്‍ 93 ശതമാനം രൂപയും രാകേഷ് സ്വന്തം കീശയില്‍ നിന്നാണ് ചെലവഴിയ്ക്കാറ്.

_92961801_mediaitem92961800

 

Related posts