‘കൊ​ല്ലു​മെ​ടാ പ​ട്ടി​ക​ളെ’; പാ​മ്പും നാ​യ​ക​ളും നേ​ര്‍​ക്കു​നേ​ര്‍, വൈറലായി വീ​ഡി​യോ

തെ​രു​വ്; അ​തൊ​രു​ത്തന്‍റേ​യും സ്വ​ന്ത​മ​ല്ലെ​ന്ന ഭാ​വ​ത്തി​ലാ​ണ് ഒ​രു പാ​മ്പ് ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഇ​ത് ഞ​ങ്ങ​ളെ ഏ​രി​യ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ചി​ല നാ​യ​ക​ള്‍. പി​ന്നീ​ട് ന​ട​ന്ന​ത് പൊ​രി​ഞ്ഞ പോ​രാ​ട്ടം.

സം​ഭ​വം അ​ങ്ങ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാ​ണ്. ഇ​വി​ടു​ത്തെ ശ്രാ​വ​സ്തി ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ വ​ഴി​യി​ലൂ​ടെ പാ​മ്പൊ​രെ​ണ്ണം ഇ​ഴ​ഞ്ഞ് പോ​വു​ക​യാ​യി​രു​ന്നൂ ആ​രെ​യും ഉ​പ​ദ്ര​വി​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു പാ​മ്പെ​ന്ന് തോ​ന്നു​ന്നു. കാ​ര​ണം ത​ന്നെ ക​ണ്ട് ഞെ​ട്ടി​യ സ്‌​ത്രീ​യെ അ​ധി​കം പേ​ടി​പ്പി​ക്കാ​തെ അ​ത് യാ​ത്ര തു​ടർന്നു.

എ​ന്നാ​ല്‍ പാ​മ്പി​ന്‍റെ ഈ ​കൂ​സ​ലി​ല്ലാ​യ്മ അ​വി​ടു​ള്ള ചി​ല നാ​യ​ക​ള്‍​ക്ക​ത്ര പി​ടി​ച്ചി​ല്ല. അ​വ​ര്‍ കു​ര​ച്ചും കൊ​ണ്ട് ചാ​ടി എ​ത്തി. എ​ന്നാ​ല്‍ ചാ​ടു​ന്ന പോ​ലെ അ​വ പി​ന്നോ​ട്ടും മ​റു​ന്നു. ഒ​ന്നി​ന് പി​റ​കെ മ​റ്റൊ​ന്നാ​യി നാ​യ​ക​ള്‍ വ​ന്ന​പ്പോ​ഴും പാമ്പ് മെെ​ന്‍​ഡ് ചെ​യ്തി​ല്ല.

ഇ​തി​ല്‍ നാ​ണ​ക്കേ​ട് തോ​ന്നി​യ​തു​കൊ​ണ്ടാ​കാം നാ​യ​ക​ള്‍ കു​ര​യു​ടെ വോ​ളി​യം കൂ​ട്ടി. ഇ​തോ​ടെ പാ​മ്പും സ്വ​ല്‍​പം ക​ലി​പ്പി​ലാ​യി അ​ത് ഫ​ണം വി​ട​ര്‍​ത്തി ഒ​ന്ന് നി​ന്നു. ഇ​ത് നാ​യ​ക​ളെ ഞെ​ട്ടി​ച്ചി​രി​ക്ക​ണം.

“ശെ​ടാ ഇ​വ​ന്‍ ത​ല​താ​ഴ്ത്തി പോ​വു​ക മാ​ത്ര​മ​ല്ല ത​ല ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യും’ എ​ന്ന് അ​വ ഞെ​ട്ട​ലോ​ടെ മ​ന​സി​ലാ​ക്കി​യി​രി​ക്കാം. എ​ന്താ​യാലും നാ​യ​ക​ള്‍ പി​ന്നീ​ട​ത്ര ധൈ​ര്യം കാ​ണി​ക്കു​ന്നി​ല്ല. പാ​മ്പ് സെ​ര്‍ ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​താ​യും എ​ക്സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. “മൂ​ര്‍​ഖ​നാ​ണെ​ന്ന് തോ​ന്നു; എ​ന്താ​യാ​ലും ഇ​രു​വ​ശ​ത്തും ആ​ള​പാ​യ​മി​ല്ല’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment