മു​ൻ ചി​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു മരിച്ചു

സാ​ന്‍റി​യോ​ഗോ: ചി​ലി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യി​യു​മാ​യ സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര (74) ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. സാ​ന്‍റി​യാ​ഗോ​യു​ടെ തെ​ക്ക്, പ്ര​ശ​സ്ത​മാ​യ അ​വ​ധി​ക്കാ​ല സ്ഥ​ല​മാ​യ ലാ​ഗോ റാ​ങ്കോ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​സ​മ​യം സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ മൂ​ന്നു​പേ​രും ര​ക്ഷ​പ്പെ​ട്ടു. സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര​യു​ടെ മൃ​ത​ദേ​ഹം സൈ​ന്യ​മാ​ണു ക​ണ്ടെ​ടു​ത്ത​ത്.

2010 മു​ത​ൽ 2014 വ​രെ​യും പി​ന്നീ​ട് 2018 മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ​യും ചി​ലി​യെ ന​യി​ച്ച യാ​ഥാ​സ്ഥി​തി​ക രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു പി​നേ​ര. ചി​ലി​യി​ലെ അ​തി​സ​മ്പ​ന്ന​രി​ൽ ഒ​രാ​ളാ​ണ്.

Related posts

Leave a Comment