തലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായ! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മെക്സിക്കോ സിറ്റി: മനുഷ്യന്‍റെ തലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായയുടെ ഭീകര ദൃശ്യങ്ങൾ പുറത്ത്.

മെക്സിക്കോയിലെ സകാറ്റെക്കാസിലാണ് സംഭവം. അക്രമസംഭവങ്ങൾ നിരന്തരം അരങ്ങേറുന്ന മോണ്ടെ എസ്കോബെഡോ നഗരത്തിലാണ് നായ മനുഷ്യ തലയും കടിച്ചെടുത്ത് ഓടിയത്.

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അക്രമികൾ ഒരാളുടെ തലവെട്ടി നഗരത്തിലെ എടിഎം കൗണ്ടറിന് സമീപം കൊണ്ടുവയ്ക്കുകയും അതിനടുത്തായി “അടുത്ത തല നിങ്ങളുടേതാണ്’ എന്ന ഭീഷണി വാക്കുകൾ കുറിച്ചുവയ്ക്കുകയും ചെയ്തു.

ഭക്ഷണമാണെന്ന് കരുതി നായ ഈ തല കടിച്ചെടുത്തുകൊണ്ട് ഓടുകയായിരുന്നു.

കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടില്ല.

മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ നിരന്തരം അക്രമങ്ങൾ അരങ്ങേറുന്ന നഗരമാണ് മോണ്ടെ എസ്കോബെഡോ. മെക്സിക്കോയിൽ പലസ്ഥലത്തും മയക്കുമരുന്ന് സംഘങ്ങളാണ് അരങ്ങുവാഴുന്നത്.

Related posts

Leave a Comment