ഡോ​ള​ര്‍​ക്ക​ട​ത്ത് കേ​സ്; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഇ​ഡി​ക്കു പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി എ​ച്ച്ആ​ര്‍​ഡി​എ​സ്


ന്യൂഡൽഹി: ഡോ​ള​ര്‍​ക്ക​ട​ത്തു കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഇ​ഡി​ക്കു പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി എ​ച്ച്ആ​ര്‍​ഡി​എ​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും മൊ​ഴി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ച്ച്ആ​ര്‍​ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ അ​ജി കൃ​ഷ്ണ​നാ​ണ് പ​രാ​തി ന​ല്‍​കു​ക. ഇ​ന്നു രാ​വി​ലെ 10ന് ​ഡ​ല്‍​ഹി ഇ​ഡി ഓ​ഫീ​സി​ലെ​ത്തി പ​രാ​തി കൈ​മാ​റും.

മു​ഖ്യ​മ​ന്ത്രി​ക്കും ഭാ​ര്യ ക​മ​ല​യ്ക്കും മ​ക​ള്‍ വീ​ണ​യ്ക്കു​മെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടും കേ​സി​ല്‍ ഇ​തു​വ​രെ ഇ​വ​രു​ടെ മൊ​ഴി എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

യു​എ​ഇ​യി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി വി​ദേ​ശ ക​റ​ന്‍​സി ക​ട​ത്തി​യെ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ സ്വ​പ്‌​ന സു​രേ​ഷ് ക​സ്റ്റം​സി​നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

എ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി എ​ടു​ക്കാ​ന്‍ ഇ​ഡി ത​യാ​റാ​യി​ല്ല. ഇ​ത് ഭ​ര​ണാ​ഘ​ട​നാ ലം​ഘ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ച്ച്ആ​ര്‍​ഡി​എ​സ് പ​രാ​തി ന​ല്‍​കു​ക.

Related posts

Leave a Comment