ഇപിഎല്‍ അരങ്ങേറ്റം പതിനഞ്ചാം വയസില്‍ ; റിക്കാര്‍ഡിട്ട് ആഴ്‌സണല്‍ താരം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി ആഴ്‌സണല്‍ താരം ഏഥന്‍ എന്‍വാനെരി. ആഴ്‌സണല്‍ അക്കാദമിയില്‍ നിന്നുള്ള താരമാണ് ഏഥന്‍.

മിഡ്ഫീല്‍ഡറായ ഏഥന് 15 വയസും 181 ദിവസവുമാണ് പ്രായം. 2019ല്‍ ലിവര്‍പൂളിനായി അരങ്ങേറ്റം നടത്തിയ എലിയോറ്റിന്‍റെ പേരിലായിരുന്നു മുമ്പ് ഈ റിക്കാര്‍ഡ്. അന്ന് താരത്തിന് 16 വയസും 30 ദിവസവുമായിരുന്നു പ്രായം.

നേരത്തെ വിജയത്തോടെ ആ​​​ഴ്സ​​​ണ​​​ൽ ലീ​​​ഗി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു തി​​​രി​​​ച്ചെ​​​ത്തി. എ​​​വേ മ​​​ത്സ​​​ര​​​ത്തി​​​ൽ ബ്രെ​​​ന്‍റ്ഫോ​​​ർ​​​ഡി​​​നെ എ​​​തി​​​രി​​​ല്ലാ​​​ത്ത മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു ആ​​​ഴ്സ​​​ണ​​​ൽ ഒ​​​ന്നാമ​​​ത് എത്തിയത്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ ഇ​​​തേ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ബ്രെ​​​ന്‍റ്ഫോ​​​ർ​​​ഡി​​​നോ​​​ട് ആ​​​ഴ്സ​​​ണ​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Related posts

Leave a Comment