മാന്യതയുടെ മുഖം! പഠിച്ചു നേടും ഡോക്ടറേറ്റ്; രാഹുല്‍ ദ്രാവിഡ് നിരസിച്ചത് ബംഗളൂരു സര്‍വകലാശാല വാഗ്ദാനം ചെയ്ത ഡോക്ടറേറ്റ്

rahul-dravid-mainഇന്ത്യന്‍ ക്രിക്കറ്റിന്റെ മാന്യന്‍ രാഹുല്‍ ദ്രാവിഡിന്റെ മാന്യതയ്ക്ക് പത്തരമാറ്റ് തിളക്കം. ഗവേഷണം ചെയ്തു നേടുന്ന ഡോക്ടറേറ്റ് മതി തനിക്കെന്ന് തുറന്നടിച്ച ദ്രാവിഡ് ബാംഗ്ലൂര്‍ സര്‍വകലാശാല വാഗ്ദാനം ചെയ്ത ഡോക്ടറേറ്റ് ബിരുദം നിരസിച്ചു. ദ്രാവിഡ് ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കൊണ്ടാണ് ബാംഗ്ലൂര്‍ സര്‍വകലാശാല രാഹുലിന് ഡോക്ടറേറ്റ് വാഗ്ദാനം ചെയ്തത്. എന്നാല്‍ കായിക മേഖലയെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദ്രാവിഡ് സര്‍വ്വകലാശാലയെ അറിയിച്ചു. സര്‍വകലാശാല തന്നെയാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം പുറത്തു വിട്ടത്. ക്രിക്കറ്റിലെ മാന്യതയുടെ പ്രതീകമായ ദ്രാവിഡിന്റെ തകര്‍പ്പന്‍ ഈ പ്രതികരണം ചര്‍ച്ചയാവുകയാണ്.

രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ദ്രാവിഡ് ദേശീയ ജൂനിയര്‍ ടീമുകളുടെ പരിശീലകനായും കഴിവ് തെളിയിച്ചു. ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളുടെ മാര്‍ഗദര്‍ശിയും മാതൃകയുമാണ് രാഹുല്‍ ദ്രാവിഡ്. ഇതാദ്യമായല്ല രാഹുല്‍ തന്റെ സ്വാഭാവത്തിലെ ശുദ്ധത തെളിയിക്കുന്നത്. നേരത്തെ ഗുര്‍ബര്‍ഗ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് വാഗ്ദാനവും ദ്രാവിഡ് നിരസിച്ചിരുന്നു. ഡോക്ടറേറ്റിനായി തന്നെ തിരഞ്ഞെടുത്തില്‍ സര്‍വകലാശാലയോട് നന്ദിയുണ്ടെന്നും എന്നാല്‍ ഏറ്റവും എളിമയോടെ ഈ വാഗ്ദാനം നിരസിക്കുകയാണെന്നുമാണ് ദ്രാവിഡ് സര്‍വ്വകലാശാലയെ അറിയിച്ചത്. സര്‍വകലാശാലയുടെ 52 ാം കോണ്‍വൊക്കേഷന്‍ ദിനമായ വെള്ളിയാഴ്ച ദ്രാവിഡിന് ഡോക്ടറേറ്റ് നല്‍കാനായിരുന്നു തീരുമാനം. ദ്രാവിഡ് ഉള്‍പ്പെടെ മൂന്നു പേരുടെ പേരുകള്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ കര്‍ണാടക ഗവര്‍ണര്‍ വാജ്‌പേയി വാലയ്ക്കു നല്‍കിയിരുന്നെങ്കിലും ദ്രാവിഡിന്റെ പേരുമാത്രമാണ് അദ്ദേഹം അംഗീകരിച്ചത്‌

Related posts