ദൃശ്യം-2 ചോർന്നു! സിനിമയെ വരവേറ്റ് ആരാധകർ; റിലീസിന് പിന്നാലെ വ്യാജപതിപ്പ്‌ ടെലിഗ്രാമിൽ; റി​ലീ​സ് തി​യേ​റ്റ​റി​ലാ​യി​രു​ന്നെ​ങ്കി​ൽ…

കൊ​ച്ചി: ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​യ ആ​മ​സോ​ൺ പ്രൈ​മി​ൽ റി​ലീ​സ് ചെ​യ്ത മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 2നെ ​ഏ​റ്റെ​ടു​ത്ത് സി​നി​മാ ആ​രാ​ധ​ക​ർ.

ചി​ത്രം റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​ന്പോ​ൾ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​യ​രു​ന്ന​ത്.

ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യം ദൃ​ശ്യം 2 ആ​ണ്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ന, സി​ദ്ദി​ഖ്, മു​ര​ളി ഗോ​പി, ആ​ശ ശ​ര​ത്ത്, ഗ​ണേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ർ​ധ​രാ​ത്രി 12നാ​ണ് ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ് ദൃ​ശ്യം 2 ഒ​ടി​ടി റി​ലീ​സാ​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ തീ​രു​മാ​നി​ച്ച​ത്.

വ്യാജ പതിപ്പ് ടെലിഗ്രാമിൽ

സി​നി​മ റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ദൃ​ശ്യം 2ന്‍റെ വ്യാ​ജ പ​തി​പ്പും ഇ​റ​ങ്ങി. ടെ​ലി​ഗ്രാം ആ​പ്പി​ലാ​ണ് വ്യാ​ജ പ​തി​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വ്യാ​ജ പ​തി​പ്പി​റ​ങ്ങി​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ആ​മ​സോ​ൺ ത​ന്നെ അ​ത് ത​ട​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ കൊ​ണ്ടാ​ണ് ചി​ത്രം തി​യേ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യാ​ൻ പ​റ്റാ​തെ പോ​യ​ത്. തി​യേ​റ്റ​റി​ലാ​യി​രു​ന്നെ​ങ്കി​ൽ വ​ലി​യൊ​രു ആ​ഘോ​ഷ​മാ​യി ഇ​തു മാ​റി​യേ​നെ.

ചി​ത്രം മി​ക​ച്ച​തെ​ന്ന അ​ഭി​പ്രാ​യം സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണ്. ദൃ​ശ്യത്തേ​ക്കാ​ൾ ന​ല്ല​തെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ത് ത​ന്നെ കൂ​ടു​ത​ൽ ഞെ​ട്ടി​ച്ചെ​ന്നും ജി​ത്തു ജോ​സ​ഫ് പ​റ​ഞ്ഞു. 2013ൽ ​ഇ​റ​ങ്ങി​യ ദൃ​ശ്യം സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ദൃ​ശ്യം 2.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി വി​ജ​യ​ക​ര​മാ​യ ആ​റ് റീ​മേ​ക്കു​ക​ള്‍ ആ​ദ്യ സി​നി​മ​യാ​യ ദൃ​ശ്യ​ത്തി​നു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment