പൂസായപ്പോൾ സ്റ്റാന്‍ഡില്‍ കിടന്ന ഡബിള്‍ഡക്കര്‍ ബസുമോടിച്ച് വീട്ടിലേക്ക് പോയി; മുന്‍ സൈനികന് എട്ടിന്‍റെ പണി

മദ്യലഹരിയില്‍ ബസ് സ്റ്റാന്‍ഡില്‍ കിടന്ന ഡബിള്‍ഡക്കര്‍ ബസുമോടിച്ച് വീട്ടിലേക്ക് പോയ മുന്‍ സെെനികന്‍ വരുത്തിവച്ചത് 6000 പൗണ്ടിന്റെ നാശനഷ്ടം.

ഇംഗ്ലണ്ടിലെ ടര്‍ലിന്‍ മൂര്‍ പ്രദേശത്തുള്ള സ്റ്റീഫന്‍ മാക് കാര്‍ട്ടന്‍ എന്ന 52 കാരനാണ് പൂസായി ഈ കടുംകൈ ചെയ്തത്.

നല്ലരീതിയില്‍ കുടിച്ചിട്ട് ബസ് സ്റ്റാന്‍ഡിലെത്തിയ സ്റ്റീഫന്‍ സ്റ്റാന്‍ഡില്‍ കണ്ട ഒരു ബസില്‍ കയറുകയായിരുന്നു.

നീലയും ചുവപ്പും നിറത്തിലുള്ള ഡബിള്‍ ഡക്കര്‍ ബസില്‍ ഇദ്ദേഹം ഒരു മണിക്കൂറോളം ഉറങ്ങി.

ഏകദേശം പുലര്‍ച്ചെ രണ്ടുമണിക്ക് ഉറക്കമുണര്‍ന്ന സ്റ്റീഫന്‍ ബസിന്‍റെ മുകളിലത്തെ നിലയിലുള്ള ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ബസ് സ്റ്റാര്‍ട്ടാക്കി.

സുബോധമില്ലാതെ ബസ് പിന്നോട്ടെടുത്ത ഇയാള്‍ പുറകിലത്തെ കമ്പിവേലിയും സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും ഇടിച്ചുകളഞ്ഞു.

പിന്നീട് ബസ് സ്റ്റാന്‍ഡില്‍ നിന്നും മൂന്ന് മൈല്‍ ദൂരമുള്ള ടര്‍ലിന്‍ മുറിലേക്ക് ബസുമായി പാഞ്ഞു. സ്ഥലത്തെത്തിയ സ്റ്റീഫന്‍ ബസ് ഓഫ് ചെയ്യാതെയാണ് ഇറങ്ങിപ്പോയത്.

1992-1995 കാലയളവില്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ സൈനിക സേവനം നടത്തിയ ആളാണ് 52 കാരനായ സ്റ്റീഫന്‍ മാക് കാര്‍ട്ടന്‍. രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് യാതൊരോര്‍മ്മയും ഇല്ലെന്ന് സ്റ്റീഫന്‍ പറഞ്ഞു.

സ്റ്റീഫന്‍ വിഷാദരോഗവും ഉത്കണ്ഠാ പ്രശ്നങ്ങളും ഉള്ളയാളാണെന്നും ഉറക്കഗുളികകള്‍ ഉപയോഗിക്കാറുണ്ടെന്നും സ്റ്റീഫന്‍റെ വക്കീല്‍ ഈവാ റസല്‍ കോടതിയില്‍ പറഞ്ഞു.

ഏതായാലും ആറുമാസം നല്ല നടപ്പാണ് കോടതി സ്റ്റീഫന് വിധിച്ചത്. 250 പൗണ്ട് പിഴയുമുണ്ട്. നല്ല നടപ്പ് തെറ്റിച്ചാല്‍ ജയിലിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment